Breaking News

Trending right now:
Description
 
Jul 28, 2014

ബൈജു എന്‍. നായര്‍ ലോകയാത്രയില്‍ ഇടിച്ചുകയറി, ഇടയ്‌ക്കു പിരിഞ്ഞു

27 രാജ്യങ്ങളിലേയ്‌ക്കുള്ള 75 ദിവസത്തെ യാത്ര പിരിഞ്ഞതെങ്ങനെ - റിയ മെര്‍ലിന്‍ എഴുതുന്നു
image ഇരുപത്തേഴു രാജ്യങ്ങളിലേയ്‌ക്ക്‌ മൂന്നംഗ സംഘം നടത്താനിരുന്ന യാത്രയില്‍ പടലപിണക്കം. ടീമംഗമായിരുന്ന ബൈജു എന്‍. നായര്‍ തെറ്റിപ്പിരിഞ്ഞ്‌ യാത്ര ബസില്‍ ഒറ്റയ്‌ക്കാക്കി. സംഘനേതാവ്‌ സുരേഷ്‌ ജോസഫും ലാല്‍ ജോസും കാറില്‍ യാത്ര തുടരുന്നു.
ഒറ്റയ്‌ക്കു നടത്താന്‍ സുരേഷ്‌ ജോസഫ്‌ തീരുമാനിച്ച യാത്രയില്‍ ഇടയ്‌ക്കുവച്ച്‌ ഇടിച്ചു കയറിയവരായിരുന്നു ബൈജു എന്‍. നായരും സംവിധായകന്‍ ലാല്‍ ജോസും. ഇന്ത്യയില്‍നിന്ന്‌ ലണ്ടനിലേയ്‌ക്ക്‌ കാര്‍ യാത്ര നടത്തണമെന്ന 1997 മുതലുള്ള ആഗ്രഹത്തിന്റെ പൂര്‍ത്തികരണമായാണ്‌ മുന്‍ റെയില്‍വേ സര്‍വീസ്‌ ഉദ്യോഗസ്ഥനും ദുബായ്‌ പോര്‍ട്ടിന്റെ ജനറല്‍ മാനേജരുമായിരുന്ന സുരേഷ്‌ ജോസഫ്‌ ഒറ്റയ്‌ക്കൊരു യാത്ര പുറപ്പെട്ടത്‌. ഈ യാത്രയ്‌ക്ക്‌ ഒപ്പം കൂടാന്‍ ബൈജു എന്‍. നായര്‍ താത്‌പര്യം പ്രകടിപ്പിച്ചപ്പോള്‍ സുരേഷ്‌ സമ്മതിക്കുകയായിരുന്നു. ബൈജുവിന്റെ വാഹനങ്ങളോടുള്ള പ്രേമവും അറുപതു രാജ്യങ്ങളില്‍ യാത്ര ചെയ്‌തുള്ള പരിചയവും കണക്കിലെടുത്ത്‌ കൂടെക്കൂട്ടാന്‍ സുരേഷ്‌ സമ്മതിക്കുകയായിരുന്നു.

തന്റെ ഏകയാത്രയില്‍ ബൈജുവും ലാല്‍ ജോസും ഇടിച്ചുകയറുകയായിരുന്നുവെന്ന്‌ യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ സുരേഷ്‌ ജോസഫ്‌ തന്റെ ബ്ലോഗില്‍ വ്യക്തമാക്കിയിരുന്നു. ലാല്‍ ജോസ്‌ ടീമില്‍ ഉള്‍പ്പെട്ടുവെന്ന്‌ പത്രത്തിലെ വാര്‍ത്ത കണ്ടാണ്‌ അറിഞ്ഞതെന്നും അതോടെ ഇരുവരെയും ഒഴിവാക്കി ഒറ്റയ്‌ക്കു യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും സുരേഷ്‌ ജോസഫ്‌ പറഞ്ഞിരുന്നു. അധിക ലഗേജും കാബിന്‍ ഫീവറും ഭയന്നാണ്‌ ഒന്നിച്ചു യാത്ര വേണ്ടെന്നു തീരുമാനിച്ചതെന്‌ും സുരേഷ്‌ പറഞ്ഞിരുന്നു. എന്നാല്‍, 2013 സെപ്‌റ്റംബര്‍ പതിനേഴ്‌ മൂന്നു പേരും കൂടിക്കണ്ടതോടെ മഞ്ഞുരുകി. യാത്ര ഒന്നിച്ചാകാമെന്നു തീരുമാനിച്ചു.
Photo


27 രാജ്യങ്ങള്‍ ചുറ്റിക്കണ്ട്‌ എഴുപത്തഞ്ചു ദിവസങ്ങള്‍കൊണ്ട്‌ തിരികെ വരാന്‍ ലക്ഷ്യമിട്ട യാ്‌ത്ര കഴിഞ്ഞ ജൂണ്‍ പതിനാറിനാണ്‌ കൊച്ചിയില്‍നിന്ന്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. 75 ലക്ഷം രൂപ പരസ്യത്തിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും കണ്ടെത്തി യാത്ര നടത്താനായിരുന്നു പരിപാടിയെങ്കിലും ലക്ഷ്യത്തിലെത്തിയിരുന്നില്ല. വാഹനനിര്‍മാതാക്കള്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്യുമെന്നു കരുതിയെങ്കിലും അതുമുണ്ടായില്ല. ആറു കിലോമീറ്റര്‍ മാത്രം മൈലേജുള്ള സെക്കന്‍ഡ്‌ഹാന്‍ഡ്‌ ഫോര്‍ഡ്‌ എന്‍ഡവറാണ്‌ ഇവര്‍ യാത്രയ്‌ക്കായി തെരഞ്ഞെടുത്തത്‌. കായംകുളം രജിസ്‌ട്രേഷനിലുള്ള ഓട്ടോഗീയര്‍ വണ്ടിയാണിത്‌.

മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ ഇവരുടെ യാത്ര ആഘോഷിച്ചത്‌. ഫേയ്‌സ്‌ബുക്കിലും ബ്ലോഗിലുമെല്ലാം വന്‍ പിന്തുണ കിട്ടിയ യാത്രയ്‌ക്ക്‌ വഴിയിലുടനീളം മലയാളികള്‍ എതിരേറ്റിരുന്നു.

നേപ്പാളിലും മറ്റും ടീമംഗങ്ങള്‍ വൈകിയെഴുന്നേല്‍ക്കുന്നതിന്റെ അസ്വാരസ്യങ്ങള്‍ സുരേഷ്‌ ജോസഫ്‌ തന്റെ കുറിപ്പുകളില്‍ വ്യക്തമാക്കിയിരുന്നു. നേപ്പാളും ചൈനയും കിര്‍ഗിസ്ഥാനും റഷ്യയും പിന്നിട്ട്‌ ജൂലൈ ഇരുപത്തഞ്ചിന്‌ എസ്‌തോണിയയില്‍ എത്തുന്നതുവരെ മൂന്നും പേരും ഒന്നിച്ചുണ്ടായിരുന്നു. അതിനുശേഷം തെറ്റിപ്പിരിഞ്ഞു. വിക്രമാദിത്യന്‍ എന്ന ചിത്രം തീയേറ്ററുകളിലെത്തിയ ദിവസങ്ങളില്‍ ലാല്‍ ജോസ്‌ ചിത്രം വിജയിച്ചതിനെക്കുറിച്ച്‌ സന്തോഷകരമായ പോസ്‌റ്റുകള്‍ വന്നിരുന്നു. അതിനു തൊട്ടടുത്ത മണിക്കൂറുകളിലാണ്‌ ടീം തല്ലിപ്പിരിഞ്ഞു എന്നറിയുന്നത്‌.

ഒരു സഹയാത്രികനോട്‌ എന്നപോലെയല്ല ഇന്ത്യന്‍ റെയില്‍വേ സര്‍വീസ്‌ ഓഫീസറെപ്പോലെയാണ്‌ ടീം ലീഡര്‍ സുരേഷ്‌ ജോസഫ്‌ പെരുമാറുന്നതെന്ന്‌ ബൈജു നായര്‍ തന്റെ ഫേയ്‌സ്‌ ബുക്കില്‍ കുറിച്ചു. ഒറ്റയ്‌ക്കു യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബസില്‍ യാത്ര തുടരുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ബൈജു പോയെന്നും ലാലും താനും ഒന്നിച്ചുണ്ടെന്നും സുരേഷ്‌ ജോസഫ്‌ വ്യക്തമായിരുന്നു.

വിക്രമാദിത്യന്‍ ലാന്‍ഡഡ്‌ സേഫ്‌ലി എന്ന്‌ ലാല്‍ ജോസ്‌ കുറിച്ചത്‌ യാത്ര കഴിഞ്ഞെത്തി മടങ്ങിയതാണെന്ന്‌ സോഷ്യല്‍ മീഡിയകള്‍ തെറ്റിദ്ധരിച്ചതോടെ ലാല്‍ ജോസും പിരിഞ്ഞു ന്നൊരു തോന്നലുണ്ടാക്കിയിരുന്നു. 


ആത്മാഭിമാനം വെടിഞ്ഞ്‌ ഒരു യാത്രയും വേണ്ട, അത്‌ സ്വര്‍ഗത്തിലേയ്‌ക്കായാലും എന്നാണ്‌ ബൈജു എന്‍. നായര്‍ ഫേയ്‌സ്‌ബുക്കില്‍ പ്രതികരിച്ചത്‌. ഒറ്റയ്‌ക്കുള്ള യാത്രയില്‍ ബൈജു പോളണ്ടിലെ വാഴ്‌സോ പിന്നിട്ടു.

മൂന്നു പേര്‍ ഒരുമിച്ച്‌ യാത്ര പോയി. പല കാരണങ്ങളെക്കൊണ്ടും ഒരാള്‍ ഇടയ്‌ക്ക്‌ യാത്ര അവസാനിപ്പിച്ചു അത്രയേയുള്ളൂ കാര്യം. ജീവിതത്തില്‍ വേറെ എന്തൊക്കെ പ്രധാനപ്പെട്ട പ്രശ്‌നങ്ങളുണ്ട്‌. എന്നായിരുന്നു ബൈജുവിന്റെ മറ്റൊരു കുറിപ്പ്‌.