Breaking News

Trending right now:
Description
 
Jul 26, 2014

ആലപ്പുഴ ടി.ടി: കേഡറ്റ് ഗേള്‍സില്‍ റീവ അന്ന മൈക്കിള്‍ വിജയി

image ആലപ്പുഴ: വൈ.എം.സി.എ 58-ാമത് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള
ഓപ്പണ്‍ പ്രൈസ്മണി ഓപ്പണ്‍ പ്രൈസ്മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ്
കേഡറ്റ് ഗേള്‍സ് വിഭാഗം ഫൈനലില്‍ ആലപ്പുഴയുടെ റീവ അന്ന മൈക്കിള്‍

ആലപ്പുഴ വൈ.എം.സി.എ 58-ാമത് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍
കേരള ഓപ്പണ്‍ പ്രൈസ്മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് കേരള ടേബിള്‍
ടെന്നിസ് അസോസിയേഷന്‍ (കെ.ടി.ടി.എ) ബ്രാന്‍ഡ് അംബാസഡറും പ്രമുഖ ചലച്ചിത്ര
താരവുമായ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യുന്നു. ജോര്‍ജ് സാമുവല്‍,
ഡോ.പി.കുര്യപ്പന്‍ വര്‍ഗീസ്, റോണി മാത്യു, ഇ.ജേക്കബ് ഫിലിപ്പാസ്,
പി.കെ.വെങ്കിട്ടരാമന്‍, മൈക്കിള്‍ മത്തായി എന്നിവര്‍ സമീപം.

(എ.വൈ.ടി.ടി.എ) വിജയിയായി. വയനാട്ടിലെ ജൂലിയ ജോഷി
(വൈ.എസ്.ടി.ടി.സി)-യെയാണ് പരാജയപ്പെടുത്തിയത്. (സ്‌കോര്‍: 12-10, 14-12,
11-3) ഈ സീസണില്‍ എറണാകുളം ആര്‍.എസ്.സി., കോഴിക്കോട് ജെ.ഡി.റ്റി
റാങ്കിംഗ് ടൂര്‍ണമെന്റുകളിലും റീവയായിരുന്നു വിജയി.

ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് (2014 ജൂലൈ 25-27) കേരള ടേബിള്‍ ടെന്നിസ്
അസോസിയേഷന്‍ (കെ.ടി.ടി.എ) ബ്രാന്‍ഡ് അംബാസഡറും പ്രമുഖ ചലച്ചിത്ര താരവുമായ
കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്തു.

ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ശേഷം ആദ്യമായി ഉദ്ഘാടനം ചെയ്യുന്ന
സംസ്ഥാനതല ടൂര്‍ണമെന്റായിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍
ബാസ്‌ക്കറ്റ്‌ബോള്‍ കളിയില്‍ താത്പര്യമുള്ള താന്‍ ഇനി ടേബിള്‍
ടെന്നിസിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്നു നിലവിളക്കു കൊളുത്തിയ ശേഷം
കുഞ്ചാക്കോ ബോബന്‍  പറഞ്ഞു. തുടര്‍ന്നു കേഡറ്റ് ഗേള്‍സ് വിജയിയായ റീവ
അന്ന മൈക്കിളുമായി ടേബിള്‍ ടെന്നിസ് കളിച്ചാണ് ടൂര്‍ണമെന്റിനു
തുടക്കമിട്ടത്.


ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി.കുര്യപ്പന്‍ വര്‍ഗീസ് അധ്യക്ഷത
വഹിച്ചു. ആലപ്പുഴ ജില്ലാ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ്
ഇ.ജേക്കബ് ഫിലിപ്പോസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി റോണി മാത്യു, ജനറല്‍
കണ്‍വീനര്‍ മൈക്കിള്‍ മത്തായി, എ.ഡി.ടി.ടി.എ പ്രസിഡന്റ് ഇ. ജേക്കബ്
ഫിലിപ്പോസ്, സെക്രട്ടറി പി.കെ.വെങ്കിട്ടരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.