Breaking News

Trending right now:
Description
 
Jul 26, 2014

ഇനി ടേബിള്‍ ടെന്നീസില്‍ ഒരു കൈ നോക്കാന്‍ കുഞ്ചാക്കോ ബോബന്‍

തുടക്കം കേഡറ്റ് ഗേള്‍സ് വിജയി റീവയുമായി കളിച്ച്
image ആലപ്പുഴ: പ്രമുഖ ചലച്ചിത്രതാരമായ കുഞ്ചാക്കോ ബോബന്‍ ടേബിള്‍ ടെന്നിസ്
രംഗത്തേക്കും താത്പര്യത്തോടെ തിരിയുന്നു. കേരള ടേബിള്‍ ടെന്നിസ്
അസോസിയേഷന്റെ (കെ.ടി.ടി.എ) ബ്രാന്‍ഡ് അംബാസഡറാക്കിയ ശേഷം ആദ്യമായി ഒരു
സംസ്ഥാനതല ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു
പ്രസംഗിക്കുമ്പോഴാണ് ടേബിള്‍ ടെന്നിസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന
കാര്യം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയത്.

വൈ.എം.സി.എ 58-ാമത് ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള്‍ കേരള ഓപ്പണ്‍
പ്രൈസ്മണി ടേബിള്‍ ടെന്നിസ് റാങ്കിംഗ് ടൂര്‍ണമെന്റിന്റെ ഉദ്്ഘാടന
വേളയില്‍ കുഞ്ചാക്കോ ബോബന്‍ മനസുതുറന്നു. 'ടേബിള്‍ ടെന്നിസ്
അറിയുമെങ്കിലും കളിക്കാറില്ല. ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയ മറ്റു
കളികളിലാണ് ഇതുവരെ ശ്രദ്ധിച്ചിരുന്നത്. ബ്രാന്‍ഡ് അംബാസഡറായ സ്ഥിതിക്ക്
ഇനി ടേബിള്‍ ടെന്നിസ് ശരിക്കു കളിച്ചു പഠിക്കേണ്ട അവസരം
വന്നിരിക്കുകയാണ്.' സ്‌കൂള്‍ കാലഘട്ടം മുതല്‍ ഗയിംസില്‍ താത്പര്യം
പ്രകടിപ്പിച്ചിരുന്ന കുഞ്ചാക്കോ ബോബന്‍, വൈ.എം.സി.എയിലെ ബാസ്‌ക്കറ്റ്
ബോള്‍ കോച്ച് അപ്പച്ചന്റെ കാര്യവും ഓര്‍മ്മിപ്പിച്ചു.

ഉദ്ഘാടനത്തിനു ശേഷം, കേഡറ്റ് ഗേള്‍സ് വിഭാഗത്തില്‍ വിജയിയായ റീവ അന്ന
മൈക്കിളുമായി വൈ.എം.സി.എ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ടേബിള്‍ ടെന്നിസ്
കളിച്ച് കുഞ്ചാക്കോ ബോബന്‍ പറഞ്ഞ വാക്കു പാലിക്കുന്നതിനു തുടക്കമിട്ടു.


നിലവില്‍ സംസ്ഥാനത്തെ കേഡറ്റ് ഒന്നാം സീഡാണ് റീവ. വൈ.എം.സി.എ ടേബിള്‍
ടെന്നിസ് അക്കാഡമിയിലാണ് ആലപ്പുഴ ബ്രൈറ്റ്‌ലാന്‍ഡ് ഡിസ്്ക്കവറി സ്‌കൂള്‍
അഞ്ചാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയായ റീവ പരിശീലനം നേടുന്നത്. 



2014 സീസണില്‍ ആലപ്പുഴ വൈ.എം.സി.എ കൂടാതെ എറണാകുളം ആര്‍.എസ്.സി., കോഴിക്കോട്
ജെ.ഡി.റ്റി റാങ്കിംഗ് ടൂര്‍ണമെന്റുകളിലും റീവ വിജയിയായിരുന്നു. കേരള
യൂണിവേഴ്‌സിറ്റി മുന്‍ ടേബിള്‍ ടെന്നിസ് ടീം ക്യാപ്റ്റനും ചെങ്ങന്നൂര്‍
എച്ച്ഡിഎഫ്‌സി ബാങ്ക് ബ്രാഞ്ച് ഹെഡുമായ മൈക്കിള്‍ മത്തായി
കരിക്കംപള്ളിലിന്റെ മകളായ റീവ വളരെ ചെറുപ്പം മുതല്‍ ടേബിള്‍ ടെന്നിസ്
കളിക്കുന്നുണ്ട്.