Breaking News

Trending right now:
Description
 
Jul 26, 2014

പാരസെറ്റമോള്‍ കടുത്ത നടുവേദന പരിഹരിക്കില്ലെന്നു പഠന റിപ്പോര്‍ട്ട്‌

image കടുത്തവേദനസംഹാരിയായാണ്‌ പാരസെറ്റമോള്‍ പലരും ഉപയോഗിക്കുന്നത്‌. എന്നാലിത്‌ കടുത്ത നടുവേദന പെട്ടെന്ന്‌ പരിഹരിക്കില്ലെന്നു കണ്ടെത്തി. നടുവേദനയ്‌ക്ക്‌ സാധാരണ ഉപയോഗിക്കുന്ന പ്ലേസിബോ എന്ന മരുന്ന്‌ നല്‍കുന്നതിനപ്പുറമുള്ള ഫലം പാരസെറ്റമോള്‍ നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു വേദന സംഹാരി എന്ന നിലയില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നതില്‍ അര്‍ഥമില്ലെന്നു ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകന്‍ ക്രിസ്റ്റഫര്‍ വില്യംസ്‌ പറയുന്നു. വൈദ്യശാസ്‌ത്ര മാസികയായ ലാന്‍സെറ്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ അടുത്തിടെ പ്രസിദ്ധീകരിച്ചു. ക്രിസ്റ്റഫര്‍ വില്യംസിന്റെ നേതൃത്വത്തിലായിരുന്നു പഠനം. സിഡ്‌നിയില്‍ 1652 പേരില്‍ പരീക്ഷണം നടത്തിയാണ്‌ വില്യംസും സംഘവും ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. നടുവേദനയ്‌ക്ക്‌ സാധാരണ ഉപയോഗിക്കുന്ന പ്ലേസിബോ എന്ന മരുന്ന്‌ നല്‍കുന്നതിനപ്പുറമുള്ള ഫലം പാരസെറ്റമോള്‍ നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു വേദന സംഹാരി എന്ന നിലയില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ്‌ വില്യംസിന്റെ വാദം. കടുത്ത നടുവേദനക്കാര്‍ക്ക്‌ നാലാഴ്‌ച തുടര്‍ച്ചയായി പാരസെറ്റമോള്‍ നല്‍കിയായിരുന്നു ഗവേഷണം. പാരസെറ്റമോള്‍ നല്‍കിയവര്‍ക്ക്‌ 17 ദിവസം കൊണ്ടു വേദന കുറഞ്ഞപ്പോള്‍ പ്ലേസിബോ നല്‍കിയവര്‍ക്ക്‌ 16 ദിവസം കൊണ്ടു വേദനയ്‌ക്കു കുറവുണ്ടായി. എന്തുകൊണ്ടാണ്‌ പാരസെറ്റമോള്‍ ഫലപ്രദമാകുന്നില്ലെന്നു കണ്ടെത്താന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല. തലവേദന, കടുത്ത ശരീരവേദന, പല്ലുവേദന, ശസ്‌ത്രക്രിയ കഴിഞ്ഞുള്ള വേദന എന്നിവയ്‌ക്ക്‌ പാരസെറ്റമോള്‍ ഫലപ്രദമാണെന്നു ഗവേഷകര്‍ പറയുന്നു.