Breaking News

Trending right now:
Description
 
Jul 25, 2014

ഹാര്‍ട്‌ഫോര്‍ഡില്‍ മലയാളി വിദ്യാര്‍ഥി നദിയില്‍ വീണു മരിച്ചു

image ഹാര്‍ട്‌ഫോര്‍ഡിലെ ഗ്രേറ്റ്‌ ഔസ്‌ നദിയിലില്‍ കാണാതായ 14 വയസ്സുള്ള റോണി ജോണിന്റെ മൃതദേഹം കണ്ടെത്തി. ഹണ്ടിംഗ്‌ടണ്‍ സെന്റ്‌ പീറ്റേഴ്‌സ്‌ സ്‌കൂളിലെ കൂട്ടുകാര്‍ക്കൊപ്പം ഹോളിഡേ സമ്മര്‍ ആഘോഷിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തിലേക്ക്‌ ചാടിയ റോണിയെ കാണാതാവുകയായിരുന്നു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നരയോടെയാണ്‌ സംഭവമുണ്ടായത്‌. വെള്ളത്തിലേക്ക്‌ ചാടിയ കുട്ടിക്ക്‌ കരയിലേക്ക്‌ തിരിച്ചു കയറാന്‍ കഴിഞ്ഞില്ലെന്നാണ്‌ കരുതപ്പെടുന്നത്‌. മണിക്കൂറുകള്‍ നീണ്ട തെരെച്ചിലിനൊടുവില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ മൃതദേഹം കണ്ടെത്തി.

ഹണ്ടിംഗ്‌ടണില്‍ താമസിക്കുന്ന റോയി- ലിസി ദമ്പതികളുടെ മകനാണ്‌ റോണി. ആലപ്പുഴ എടത്വ തലവടി സ്വദേശിയായ റോയി കുട്ടനാട്‌ സംഗമത്തിന്റെ സജീവ അംഗമാണ്‌.