Breaking News

Trending right now:
Description
 
Jul 25, 2014

ഗാലക്‌സി എസ്‌ ഫൈവിന്‌ 4ജി മോഡല്‍

image സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ ഫ്‌ളാഗ്‌ഷിപ്പ്‌ മോഡലായ ഗാലക്‌സി എസ്‌5 സീരീസില്‍ 4ജി സൗകര്യമുള്ള മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ക്വാല്‍കോം 8974 പ്രോ 2.5 ഗീഗാഹെര്‍ട്‌സ്‌ പ്രോസസര്‍ കരുത്ത്‌ പകരുന്ന 4ജി മോഡലിന്‌ എച്ച്‌ഡിആര്‍ മോഡ്‌ അഡ്വാന്‍സ്‌ഡ്‌ കാമറ, ഐപി 67 പ്രൊട്ടക്ഷന്‍, അള്‍ട്രാ പവര്‍ സേവിംഗ്‌ മോഡ്‌ തുടങ്ങിയ നൂനത സവിശേഷതകളുമുണ്ട്‌. 4ജി വേഗത 8 എംബിപിഎസും വൈഫൈ വേഗത 4 എംബിപിഎസും ആണെങ്കില്‍ ഇവ സമന്വയിക്കുന്ന 12 എംബിപിഎസ്‌ വേഗതയുടെ 80-90 ശതമാനം വരെ വേഗത ഡൗണ്‍ലോഡ്‌ ബൂസ്റ്റര്‍ ഉറപ്പുതരുന്നു. നിലവിലുള്ള ഏറ്റവും വേഗതയേറിയ വൈഫൈ ഫോണാണിത്‌. 53500 രൂപയാണ്‌ ഗാലക്‌സി എസ്‌ ഫൈവ്‌ 4ജി ഫോണിന്‌ ഇന്ത്യയിലെ വില.