Breaking News

Trending right now:
Description
 
Jul 25, 2014

പ്രവാസി മലയാളി ഫെഡറേഷന്‍ കാനഡ കോ-ഓര്‍ഡിനേറ്ററായി ആനി ഫിലിപ്പ്‌

Anil Pennukkara
image
കാനഡ: പ്രവാസി മലയാളി ഫെഡറേഷന്റെ കാനഡ കോ-ഓര്‍ഡിനേറ്ററായി ആനി ഫിലിപ്പിനെ നിയമിച്ചതായി പിഎംഎഫ്‌ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ്‌ മാത്യു പനച്ചിക്കല്‍ അറിയിച്ചു. കാനഡയില്‍ 22 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ്‌ രംഗത്തു പ്രവര്‍ത്തിക്കുകയാണ്‌ ആനി ഫിലിപ്പ്‌. കേരളത്തില്‍ ബിസിനസ്‌ സംരഭങ്ങളുമുണ്ട്‌.

ഓഗസ്‌റ്റ്‌ 14 മുതല്‍ 17 വരെ കോട്ടയത്തു നടക്കുന്ന പിഎംഎഫ്‌ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കാനഡയില്‍നിന്നു പ്രതിനിധികളെ എത്തിക്കുക, പിഎംഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ കാനഡയിലും വ്യാപിപ്പിക്കുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ ആനി ഫിലിപ്പ്‌ പറഞ്ഞു. ഭര്‍ത്താവ്‌ റജി ഫിലിപ്പും കുടുംബവും പൂര്‍ണ്ണപിന്തുണ നല്‍കുന്നു.






ഗായിക കൂടിയായ ആനി ഫിലിപ്പ്‌ പ്രശസ്‌ത ഗായകന്‍ ബിനോയ്‌ ചാക്കോയുടെ ഗായക സംഘത്തിലെ അംഗമാണ്‌. കൂടാതെ അദ്ദേഹത്തോടൊപ്പം സെലസ്റ്റ ഈവന്റ്‌ മോനേജ്‌മെന്റ്‌ എന്ന സംരംഭവും നടത്തുന്നു.