Breaking News

Trending right now:
Description
 
Jul 25, 2014

ആഡംബര ടാക്‌സികള്‍ക്ക്‌ വര്‍ധിപ്പിച്ച നികുതി പിന്‍വലിച്ചു

image ആംഡബര ടാക്‌സികള്‍ക്കു രണ്ടുവര്‍ഷത്തേക്കു 12000 രൂപ എന്ന നികുതിനിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി ഇത്തരം വാഹനങ്ങള്‍ക്ക്‌ നിലവിലുള്ള മോട്ടോര്‍ കാബിന്റെയും ടൂറിസ്‌റ്റ്‌ മോട്ടോര്‍ കാബിന്റെയും നിരക്കില്‍ ഒരു വര്‍,ത്തേക്കോ അഞ്ചുവര്‍ഷത്തേക്കോ നികുതി അടയ്‌ക്കാം. നികുതി അടയ്‌ക്കുന്നതിന്‌ ഇന്‍ഷുറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന വ്യവസ്ഥ പുനസ്ഥാപിച്ചിട്ടുണ്ട്‌. വാഹനങ്ങളുടെ പര്‍ച്ചേസ്‌ വാല്യൂ കണക്കാക്കുമ്പോള്‍ വാഹനവിലയോടൊപ്പം വാറ്റ്‌, സെസ്‌, എക്‌സൈസ്‌ ഡ്യൂട്ടി, കസ്റ്റംസ്‌ ഡ്യൂട്ടി എന്നിവകൂടി ഉള്‍പ്പെടുത്തണമെന്ന വ്യവസ്ഥയും പുനസ്ഥാപിച്ചു. പര്‍ച്ചേസ്‌ വാല്യു പുനര്‍നിര്‍ണയിച്ചപ്പോള്‍ 2014ലെ ഫിനാന്‍സ്‌ ബില്‍വഴി കൊണ്ടുവന്ന വര്‍ധിപ്പിച്ച നികുതി നിരക്ക്‌ പിന്‍വലിക്കുകയും ചെയ്‌തു.

ടൂറിസ്റ്റ്‌ മോട്ടോര്‍ കാബുകള്‍ക്കും മോട്ടോര്‍ കാബുകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക്‌ ഏര്‍പ്പെടുത്തിയ ലംപ്‌സം ടാക്‌സ്‌ ഒരുവര്‍ഷത്തേക്കോ അഞ്ചുവര്‍ഷത്തേക്കോ അടയ്‌ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ചരക്കുവാഹനങ്ങള്‍ക്ക്‌ അഞ്ചുവര്‍ഷത്തേക്ക്‌ ഏര്‍പ്പെടുത്തിയ ലംപ്‌സം ടാക്‌സ്‌ ഒരു വര്‍ഷത്തേക്കോ അഞ്ചുവര്‍ഷത്തേക്കോ അടയ്‌ക്കാനാവും. പുഷ്‌ബാക്കുള്ളതും സ്ലീപ്പര്‍ ബര്‍ത്തുള്ളതുമായ കോണ്‍ട്രാക്ട്‌ കാരേജുകളുടെ നികുതി അവയുടെ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കുറവു ചെയ്‌തിട്ടുണ്ട്‌.