Breaking News

Trending right now:
Description
 
Jul 24, 2014

ലിബിയായില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങികിടക്കുന്നു

image
ട്രിപ്പോളി: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ലിബിയായിലെ ട്രിപ്പോളിയില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങികിടക്കുന്നതായി വിവരം. അന്‍പതോളം നഴ്‌സുമാരാണ്‌ അല്‍ഖദ്ര ആശുപത്രിയില്‍ കുടുങ്ങികിടക്കുന്നത്‌. 
ആശുപത്രിക്ക്‌ പുറത്ത്‌ ഭീകരാന്തരീക്ഷമാണ്‌ ഉള്ളതെന്നും നഴ്‌സുമാര്‍ അറിയിച്ചു. ഇവര്‍ക്കായി നോര്‍ക്കാ ഹെല്‍പ്‌ ലൈന്‍ ആരംഭിച്ചിട്ടുണ്ട്‌. നമ്പര്‍: 180042533