Breaking News

Trending right now:
Description
 
Jul 24, 2014

എന്‍.എം.എ. ജോ.സെക്രട്ടറി സി.ബി.ജോണ്‍ നിര്യാതനായി

image
നരേല: കഴിഞ്ഞ ഇരുപതു വര്‍ഷകാലമായി   നരേല സഞ്ജയ്‌ കോളനിയില്‍ സ്ഥിര താമസക്കാരനും  കുണ്ടലിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനും ആയ ഇടുക്കി കട്ടപന സ്വദേശി ശ്രീ.സി.ബി.ജോണ്‍ (48) ഇന്നലെ കാലത്ത്  8 മണിക്ക്  സിങ്ക് ബോര്ഡര്‍  പരിസരത്ത് വച്ചുണ്ടായ വാനാപകടത്തില്‍  മരണമടഞ്ഞു. കുറച്ചു ദിവസം മുന്പുണ്ടായ ഒരു ബൈക്ക് അപകടത്തില്‍ ഒരു കൈക്ക് പരിക്കേറ്റ് പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ അവധിയിലായിരുന്ന  സി.ബി.ജോണ്‍ ഇന്നലെ മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുവാന്‍ പോകുന്ന വഴിയിലാണ് പിന്നില്‍ നിന്നും വന്ന ഒരു ലോറി അദ്ദേഹത്തെ ഇടിച്ചിട്ടത് . ഉടന്‍ തന്നെ സ്ഥലത്തെ പോലീസ്   നരേലയിലെ രാജാ  ഹാരിഷ് ചന്ദര്‍ സത്യവാദി എന്ന  സര്‍ക്കാര്‍ ആശുപത്രിയിലെക്ക് എത്തിച്ചു വെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല. ഇന്ന് ജഹാന്ഗീര്‍ പുരിയിലെ ജഗ് ജീവന്‍ റാം ആശുപത്രിയില്‍ പോസ്റ്റ്‌ മോര്‍ട്ടത്തിനു  ശേഷം മൃദശരീരം  ലേഡി ഹാര്ഡിളി ആശുപത്രിയിയിലേക്ക് എത്തിച്ച ശേഷം എംബാം ചെയ്ത് പൊതു ദര്‍ശനത്തിനു വച്ച ശേഷം  നാളെ കാലത്തുള്ള ഫ്ളൈറ്റില്‍ നാട്ടിലേക്ക് കൊണ്ട് പോകും. അചാര പ്രകാരമുള്ള അന്ത്യ ശുശ്രൂഷ   അവിടെ വച്ചായിരിക്കും നടത്തുക.  

നാട്ടില്‍   കുലതിങ്ങല്‍ വീട്ടില് കുടുംബംഗമായ ശ്രീ.സി.ബി.ജോണ്‍   നരേല മലയാളീ അസോസിയേഷന്റെ സജീവ പ്രവ്രതകനും ജോ.സെക്രട്ടറി കൂടി ആയിരുന്നു.  ഭാര്യ അന്നമ്മ  ജോണ്‍, മക്കള്‍ ജൊമിന്‍  ജോണ്‍, ജൂബി ജോണ്‍ എന്നീവരടങ്ങുന്നതാണ് കുടുംബം.