Breaking News

Trending right now:
Description
 
Nov 19, 2012

മദര്‍ സമരം: ഹൈക്കോടതി മധ്യസ്ഥനുമായുള്ള ചര്‍ച്ച ചൊവ്വാഴ്‌ചയും തുടരും

image തൃശൂര്‍ മദര്‍ ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹൈക്കോടതി നിയമിച്ച മധ്യസ്ഥനുമായുള്ള ചര്‍ച്ചകള്‍ ചൊവ്വാഴ്‌ചയും തുടരും. തിങ്കളാഴ്‌ച നടത്തിയ ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നില്ല. 

നേരത്തെ രണ്ടു ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും മാനേജ്‌മെന്റ കടുപിടുത്തം തുടര്‍ന്നതിനാല്‍ തീരുമാനത്തിലെത്താനായില്ല. മുഖ്യമന്ത്രി നേരിട്ട്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ചര്‍ച്ചകള്‍ ഒരിടത്തുമെത്തിയില്ല. 

ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കാനാണ്‌ സമരത്തിനു നേതൃത്വം നല്‌കുന്ന യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ തീരുമാനം.