Breaking News

Trending right now:
Description
 
Jul 24, 2014

ആലപ്പുഴ വെ.എം.സി.എ സംസ്ഥാനതല ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ് 25 മുതല്‍

ഉദ്ഘാടനം ബ്രാന്‍ഡ് അംബാസഡര്‍ കുഞ്ചാക്കോ ബോബന്‍
image ആലപ്പുഴ: വൈ.എം.സി.എ സംഘടിപ്പിക്കുന്ന 58-ാമത് ഇ.ജോണ്‍ ഫിലിപ്പോസ്
മെമ്മോറിയല്‍ ഓള്‍ കേരള ഓപ്പണ്‍ പ്രൈസ്മണി ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റ്
2014 ജൂലൈ 25-നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് കേരള ടേബിള്‍ ടെന്നിസ്
അസോസിയേഷന്‍ (കെ.ടി.ടി.എ) ബ്രാന്‍ഡ് അംബാസഡറും പ്രമുഖ ചലച്ചിത്രതാരവുമായ
കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡ് അംബാസഡറായ
ശേഷം നടത്തുന്ന ആദ്യ ടൂര്‍ണമെന്റ് ഉദ്ഘാടനമായിരിക്കും.

സംസ്ഥാനതലത്തിലുള്ള മൂന്നു ദിവസം നീളുന്ന പ്രമുഖ റാങ്കിംഗ്
ടൂര്‍ണമെന്റില്‍ പത്തു വിഭാഗങ്ങളിലായി മുന്നൂറോളം കളിക്കാര്‍
പങ്കെടുക്കുമെന്നു ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.പി.കുര്യപ്പന്‍
വര്‍ഗീസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി റോണി മാത്യു,
ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി എന്നിവര്‍ അറിയിച്ചു. മികച്ച
നിലവാരമുള്ള വൈ.എം.സി.എ ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍.

ജൂലൈ 27-നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു നടത്തുന്ന സമാപന സമ്മേളനത്തില്‍
ജോണ്‍സ് അംബ്രല മാനേജിംഗ് ഡയറക്ടര്‍ ഡോ. ഏബ്രഹാം തയ്യില്‍
വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.


പുരുഷ വിഭാഗത്തിനുള്ള ഇ.ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ട്രോഫി കൂടാതെ
വനിതകള്‍ക്ക് ജിബു ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ ട്രോഫിയും ജൂണിയര്‍
ബോയിസിന് ഡോ.ജേക്കബ് ജോണ്‍ പട്ടമുക്കില്‍ മെമ്മോറിയല്‍ ട്രോഫിയും യൂത്ത്
ബോയിസിന് എം.വി.ജോസഫ് മലയാമ്പുറം മെമ്മോറിയല്‍ ട്രോഫിയും യൂത്ത്
ഗേള്‍സിന് തോമസ് ജോസഫ് ആന്‍ഡ് ആലപ്പാട്ട് ജോര്‍ജ് ജയിംസ് മെമ്മോറിയില്‍
ട്രോഫിയും ജൂണിയര്‍ ഗേള്‍സിന് പനയ്ക്കല്‍ ആന്റണി പീറ്റര്‍ ആന്‍ഡ് മേരി പീറ്റര്‍
മെമ്മോറിയല്‍ ട്രോഫിയും സമ്മാനിക്കും.