Breaking News

Trending right now:
Description
 
Jul 24, 2014

ദിലീപ്‌- മഞ്‌ജു സംയുക്ത വിവാഹ മോചന ഹര്‍ജി ന്‌ലകി

image



കൊച്ചി: എറണാകുളം കുടുംബ കോടതിയില്‍ ഇന്ന്‌ ഹാജരായ താരദമ്പതികള്‍ വിവാഹ മോചനം ആവശ്യപ്പെട്ടു സംയുക്ത ഹര്‍ജി നല്‌കി. സങ്കീര്‍ണമായ നടപടി ക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാനാണ്‌ സംയുക്ത ഹര്‍ജി നല്‌കുന്നത്‌. ഇനി അടുത്ത മാസം 16നാണ്‌ കേസ്‌ പരിഗണിക്കുക. 
കേസ്‌ ജനുവരി 27ന്‌ വീണ്ടും പരിഗണിക്കും. ജീവനാംശം വേണ്ടെന്നും മഞ്‌ജു. ആര്‍ക്കൊപ്പം താമസിക്കണമെന്ന്‌ മകള്‍ക്ക്‌ തീരുമാനിക്കാമെന്നും മഞ്‌ജു. 
സ്വത്ത്‌ വിഭജന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഭിന്നതകളാണ്‌ ദിലീപ്‌ ഒറ്റയ്‌ക്ക്‌ ഹര്‍ജി നല്‌കുന്നതിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചതെന്ന്‌ പറയപ്പെടുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്‌. ദിലീപ്‌ കുടുംബ കോടതിയില്‍ നല്‌കിയ ഹര്‍ജി പിന്‍വലിക്കും.
കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ കൈമാറ്റം ചെയ്യരുതെന്ന താരദമ്പതികളുടെ ആവശ്യം കോടതി അംഗീകരിച്ചു.