Breaking News

Trending right now:
Description
 
Jul 24, 2014

ബബിള്‍ ഇന്‍ ദ റെയ്‌ന്‍സ്‌

image കൊച്ചി: ജൂലൈ ആയാല്‍ മണ്‍സൂണ്‍ കാലത്തിന്റെ ആഘോഷത്തിമിര്‍പ്പിലാണ്‌ എല്ലാ വര്‍ഷവും മറൈന്‍ ഡ്രൈവിലെ ഗേറ്റ്‌വേ ഹോട്ടല്‍. മഴയുടെ ഓരോ ഭാവങ്ങളും ആഘോഷമാക്കുകയാണ്‌ ഇവിടെ.

ബബിള്‍ ഇന്‍ ദ റെയ്‌ന്‍ എന്ന പേരില്‍ നടത്തുന്ന മണ്‍സൂണ്‍ ഉത്സവം കൊച്ചിക്കാര്‍ക്ക്‌ ഏറ്റവും മികച്ച ഉത്സവകാലമാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാനുള്ള സുവര്‍ണാവസരമാണിത്‌. കണ്‍മുന്നില്‍തന്നെ ഇവ തയാറാക്കുന്നുവെന്നതാണ്‌ ബബിള്‍ കഫേയിലെ പ്രത്യേകത. ടെക്‌സ്‌ മെക്‌സ്‌, സ്വിസ്‌, ക്രീപ്‌സ്‌, ചൈനീസ്‌, സാതായ്‌ പാസ്‌ത തുടങ്ങിയവ അന്താരാഷ്ട്ര വിഭവങ്ങളും ഇന്ത്യന്‍ സവിശേഷ വിഭവങ്ങളായ പാവു ഭാജി, ബിരിയാണി, തവ ടാക്ക്‌ എ ടാക്‌സ്‌, നിസാമി റോള്‍സ്‌ എന്നിവയെല്ലാം ഇവിടെ തയാര്‍. ഇതിനും പുറമെ രുചിയേറിയ ഫിഷ്‌ ഫ്രൈ, അപ്പം, ദോശ, കൊത്തുപറാത്തകള്‍ എന്നിവയും ലഭ്യമാണ്‌.

ഫ്‌ളാംബെ ഡെസര്‍ട്‌സ്‌ എന്ന പേരില്‍ മണ്‍സൂണ്‍ സ്‌പെഷാലിറ്റി മധുരം നുണയാം. ഇതിനും പുറമെ മൗസെ സൂഫിള്‍, ജെലേബി, റാബ്‌ഡി, ഐസ്‌ക്രീം സണ്‍ഡേസ്‌ എന്നീ ഡെസര്‍ട്ട്‌ കൗണ്ടറുകളുമുണ്ട്‌. 


ലൈവ്‌ ബാന്‍ഡിന്റെ ഹൃദയം നിറയ്‌ക്കുന്ന സംഗീതമാണ്‌ ബബില്‍ ഇന്‍ ദ റെയ്‌ന്‍സിന്റെ മറ്റൊരു ആകര്‍ഷണം. 



ജൂലൈ പതിനെട്ടു മുതല്‍ ഓഗസ്‌റ്റ്‌ 30 വരെ വൈകുന്നേരം ഏഴര മുതല്‍ പതിനൊന്നര വരെയാണ്‌ എല്ലാ ദിവസവും മണ്‍സൂണ്‍ ആഘോഷം.