Breaking News

Trending right now:
Description
 
Jul 24, 2014

എല്‍ജിയുടെ പോക്കറ്റ്‌ ഫോട്ടോ വിപണിയില്‍

image സ്‌മാര്‍ട്ട്‌ഫോണില്‍നിന്ന്‌ ഉടനടി ഫോട്ടോ പ്രിന്റ്‌ ചെയ്യുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത്‌ എല്‍ജിയുടെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍. എല്‍ജി പോക്കറ്റ്‌ ഫോട്ടോ എന്നി പേരിലാണ്‌ പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ പ്രിന്റര്‍ വിപണിയിലെത്തുന്നത്‌. പണ്ടുകാലത്തെ പോളറോയ്‌ഡ്‌ കാമറകളെ ഓര്‍മിപ്പിക്കുന്നതാണ്‌ ഈ സാങ്കേതികവിദ്യ. മികച്ച വ്യക്തതയും നിറങ്ങളുടെ തെളിമയും വിശദാംശങ്ങളും നല്‍കുന്നതാണ്‌ പോക്കറ്റ്‌ ഫോട്ടോയില്‍നിന്നുള്ള പ്രിന്റുകള്‍.

സീറോ ഇങ്ക്‌ സാങ്കേതികവിദ്യക്കൊപ്പം തെര്‍മല്‍ പ്രിന്റിംഗ്‌ ഫോട്ടോ പേപ്പറാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. കൂടുതല്‍ വ്യക്തതയും പാടുകളുമില്ലാത്ത ചിത്രങ്ങള്‍ പ്രിന്റ്‌ ചെയ്‌തെടുക്കുന്നതിന്‌ ഇത്‌ സഹായിക്കും. ഇങ്ക്‌ റീഫില്ലുകള്‍ വാങ്ങേണ്ടതില്ലെന്നതാണ്‌ മെച്ചം. എവിടെനിന്നും എപ്പോഴും ഫോട്ടോ പ്രിന്റ്‌ ചെയ്യാം എന്നതാണ്‌ മെച്ചം. ബ്ലൂടൂത്ത്‌ ഉപയോഗിച്ച്‌ നിയര്‍ ഫീല്‍ഡ്‌ കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) ഉപയോഗിച്ചോ എല്‍ജി പോക്കറ്റ്‌ ഫോട്ടോ സ്‌മാര്‍ട്ട്‌ഫോണുമായി കണക്ട്‌ ചെയ്യാം. ക്യൂആര്‍ കോഡ്‌ ഉപയോഗിച്ചും ഫോട്ടോ പ്രിന്റ്‌ ചെയ്യുകയും നേരിട്ട്‌ ഫേയ്‌സ്‌ബുക്കിലേയ്‌ക്കോ മറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ പ്ലാറ്റ്‌ ഫോമിലേയ്‌ക്കോ നേരിട്ട്‌ അപ്‌ലോഡ്‌ ചെയ്യാം.

ഡെയ്‌ന്റി 2x3 വലിപ്പത്തിലുള്ള ഫോട്ടോകളാണ്‌ പ്രിന്റ്‌ ചെയ്യാവുന്നത്‌. വാലറ്റിലും മറ്റും വയ്‌ക്കാന്‍ സൗകര്യമുണ്ടെന്നതാണ്‌ ഈ വലിപ്പത്തിലുള്ള ഫോട്ടോകളുടെ മെച്ചം. സ്‌മാഷ്‌ ഹിര്‌റ്‌ ടെക്‌നോളജി ഉപയോഗിക്കുന്നതിനാല്‍ അല്‍പ്പം പോലും കാത്തുനില്‍ക്കാതെ ചിത്രങ്ങള്‍ അപ്പോള്‍തന്നെ പ്രിന്റ്‌ ചെയ്‌ത്‌ എടുക്കാമെന്നത്‌ ഏറെ സൗകര്യമാണ്‌. ഒട്ടേറെ എഡിറ്റിംഗ്‌ ഓപ്‌ഷനുകളും പോക്കറ്റ്‌ ഫോട്ടോയില്‍ ഉണ്ട്‌. 14990 രൂപയാണ്‌ ഇതിനു വില.