Breaking News

Trending right now:
Description
 
Nov 19, 2012

കണ്ണൂരിലെ നഴ്‌സസ്‌ സമരം ഒത്തുതീര്‍പ്പായി, 1000 രൂപയുടെ ശമ്പള വര്‍ദ്ധന

image കണ്ണൂരിലെ അഞ്ച്‌ ആശുപത്രികളില്‍ ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. കെ. സുധാകരന്‍ എം.പി. ജില്ലാ കളക്ടര്‍ തുടങ്ങിയവരുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളാണ്‌ ഫലംകണ്ടത്‌. 

നിലവിലുള്ള മിനിമം വേതനത്തിനു പുറമെ പ്രതിമാസ വര്‍ദ്ധനയായി ആയിരം രൂപകൂടി നഴ്‌സുമാര്‍ക്ക്‌ ലഭിക്കും. രാത്രി ജോലി നോക്കുന്നവര്‍ക്ക്‌ 250 രൂപ അധികമായി ലഭിക്കും. ഷിഫ്‌റ്റ്‌ സംബന്ധിച്ച്‌ ധാരണയാകാത്തതിനാല്‍ ഇതേക്കുറിച്ച്‌ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കും. ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നാണ്‌ നിര്‍ദ്ദേശം. 

കഴിഞ്ഞ 29 ദിവസമായി കണ്ണൂരിലെ അഞ്ച്‌ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം നടത്തി വരുകയായിരുന്നു.