Breaking News

Trending right now:
Description
 
Jul 23, 2014

ദിലീപ്‌ വിവാഹ മോചന ഹര്‍ജി പിന്‍വലിക്കും

image

കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ടു ദിലീപ്‌ കുടുംബ കോടതിയില്‍ നല്‌കിയ ഹര്‍ജി പിന്‍വലിക്കും. ഇന്ന്‌ എറണാകുളം കുടുംബ കോടതിയില്‍ ഹാജരാകാതെയിരുന്ന താരദനമ്പതികള്‍ പകരം സംയുക്ത ഹര്‍ജി നല്‌കുവാനാണ്‌ ധാരണ. സങ്കീര്‍ണമായ നടപടി ക്രമങ്ങളില്‍ നിന്നു രക്ഷപ്പെടാനാണ്‌ സംയുക്ത ഹര്‍ജി നല്‌കുന്നത്‌. ഇനി അടുത്ത മാസം 16നാണ്‌ കേസ്‌ പരിഗണിക്കുക.
സ്വത്ത്‌ വിഭജന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഭിന്നതകളാണ്‌ ദിലീപ്‌ ഒറ്റയ്‌ക്ക്‌ ഹര്‍ജി നല്‌കുന്നതിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചതെന്ന്‌ പറയപ്പെടുന്നു. മധ്യസ്ഥ ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്‌.