Breaking News

Trending right now:
Description
 
Jul 23, 2014

ഇരുപതു വര്‍ഷം പിന്നിടുന്ന ചിരിമാല സിനിമാല ലിംകാ റെക്കോര്‍ഡ്‌സില്‍

അനില്‍ പെണ്ണൂക്കര
image 1993-ല്‍ ഏഷ്യാനെറ്റില്‍ ചിരിയുടെ തിരി കൊളുത്തിക്കൊണ്ട്‌ ആരംഭിച്ച സിനിമാല ലിംക റെക്കോര്‍ഡ്‌സില്‍. ഏഷ്യാനെറ്റ്‌ ആരംഭിച്ച 1993 മുതല്‍ ഇന്നുവരെ ടെലിവിഷനിലെ ചരിത്രമായി സിനിമാല ഇരുപതുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. 2013 ജൂലൈ 31-ന്‌ ആയിരം എപ്പിസോഡ്‌ പൂര്‍ത്തിയാക്കിയ ചരിത്രത്തിന്‌ 2014 ഓഗസ്‌റ്റ്‌ 31-ന്‌ ഒരു വയസ്സുകൂടി കൂടുന്നു. ഓരോ എപ്പിസോഡും ഓരോ പുതിയ പരിപാടിയായി മലയാളിയ്‌ക്കു തോന്നുന്നു.

സമൂഹത്തിലെ പ്രധാന രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ ചര്‍ച്ചയിലൂടെ തമാശ ഉള്‍പ്പെടുത്തി സ്‌ക്രിപ്‌റ്റ്‌ ആക്കുന്നതോടെ സിനിമാലയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. സംവിധായിക ഡയാനയുടെ വിമര്‍ശനമേല്‍ക്കാത്ത രാഷ്ട്രീയക്കാര്‍ വളരെ ചുരുക്കം. കെ. കരുണാകരനും കെ. മുരളീധരനുമാണ്‌ പണ്ട്‌ സിനിമാലയുടെ പ്രധാന ഇരകളെങ്കില്‍ ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയും, വിഎസ്‌ അച്ച്യുതാനന്ദനും, എ.കെ ആന്‍ണിയുമൊക്കെ ആ സ്ഥാനത്തുവന്നു.


ഹരിശ്രീ മാര്‍ട്ടിന്‍, സാജു കൊടിയന്‍, സാജന്‍ പള്ളുരുത്തി, തെസ്‌നി ഖാന്‍, സുബി സുരേഷ്‌ തുടങ്ങിയവരാണ്‌ പ്രധാന അഭിനേതാക്കള്‍. ദിലീപ്‌, സലിംകുമാര്‍ തുടങ്ങിയവര്‍ സിനിമാലയില്‍ക്കൂടി ചലച്ചിത്രരംഗത്തേയ്‌ക്കും കടന്നുവന്നു.

കോമഡി അവതരിപ്പിക്കുന്നതിനേക്കാള്‍ അത്‌ സമൂഹത്തിലുണ്ടാക്കുന്ന വ്യതിയാനങ്ങളാണ്‌ അതിന്റെ വിജയം. സമൂഹത്തില്‍ നടമാടുന്ന വിവിധ സംഭവങ്ങളെ ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നതുകൊണ്ട്‌ ലക്ഷക്കണക്കിന്‌ പ്രേക്ഷകരാണ്‌ സിനിമാലയ്‌ക്കുള്ളത്‌. ഒരു ചാനലിന്റെ തുടക്കംമുതല്‍ ഇത്രയേറെ ജനശ്രദ്ധ ആകര്‍ഷിച്ച മറ്റൊരു പരിപാടി വേറെയുണ്ടാകില്ല.


എല്ലാ ഞായറാഴ്‌ചകളിലും പുതിയ ഇമേജുമായി എത്തുന്ന സിനിമാല അമേരിക്കന്‍ മലയാളികള്‍ക്കുമുന്‍പില്‍ എത്തിക്കുന്നത്‌ മലയാളം ഐപി ടിവി ബോം ടിവി പ്ലാറ്റ്‌ഫോമാണ്‌. ചുരുങ്ങിയ സമയത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ രണ്ട്‌ മലയാളം പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെ എല്ലാ മലയാളം ചാനലുകളും ഭാരതീയ വിദേശ ചാനലുകളുമാണ്‌ മലയാളം ഐപി ടിവി ബോം ടിവി പ്ലാറ്റ്‌ഫോമില്‍ ലഭിക്കുക. ഈ സാങ്കേതിക സംവിധാനം ലഭ്യമാക്കാന്‍ ഉടന്‍ വിളിക്കുക
1-732-648-0576