Breaking News

Trending right now:
Description
 
Jul 23, 2014

എയ്‌ഡ്‌സ്‌ തടയുന്ന ഗര്‍ഭനിരോധന ഉറകള്‍ക്ക്‌ ഓസ്‌ട്രേലിയയില്‍ വിപണി

image എയ്‌ഡ്‌സ്‌ തടയുന്നതിന്‌ പ്രതിവിധിയുമായി മെല്‍ബണിലെ അന്‍സെല്‍ കമ്പനി രംഗത്ത്‌. എച്ച്‌ഐവിയെ 99.9 ശതമാനവും നശിപ്പിക്കാന്‍കഴിയുന്ന ആദ്യ ഗര്‍ഭനിരോധന ഉറയാണ്‌ പ്രതിവിധിയായി കണ്ടെത്തിയത്‌. ഇത്‌ വിപണി കീഴടക്കുമെന്ന വിശ്വാസത്തിലാണ്‌ കമ്പനി. ഈ ഉറ ഒരുമാസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ ലഭിക്കും. ഹെര്‍പിസ്‌, പാപ്പിലോമാ വൈറസുകളെയും പുതിയ ഉറ പ്രവര്‍ത്തനരഹിതമാക്കുമെന്നും കമ്പനി പറയുന്നു. ഇവയുടെ വൈറസുകളെ നശിപ്പിക്കുന്ന വിവജെല്‍ ഉറയില്‍ സംയോജിപ്പിച്ചിട്ടുണ്ട്‌. വൈറസിന്റെ വ്യാപനം തടയുന്നതിനും പുതിയ ഉറ പ്രധാന പങ്കുവഹിക്കും. അടുത്തിടെയാണ്‌ ഓസ്‌ട്രേലിയയില്‍ വിപണന ്‌അനുമതി ലഭിച്ചത്‌.