Breaking News

Trending right now:
Description
 
Jul 23, 2014

മഞ്‌ജുള ചെല്ലൂര്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌

image കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ മഞ്‌ജുള ചെല്ലൂരിനെ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്‌ ജസ്റ്റീസായി സ്ഥലംമാറ്റി നിമയിച്ചു. ഇതു സംബന്ധിച്ച നിയമമന്ത്രാലയത്തിന്റെ ഉത്തരവ്‌ ഹൈക്കോടതിയിലെത്തി. ഓഗസ്‌റ്റ്‌ അഞ്ചിനകം ചുമതലയേല്‍ക്കണമെന്നാണ്‌ നിര്‍ദേശം. 2000 ഫെബ്രുവരി 21 ഹൈക്കോടതി സര്‍വീസ്‌ ആരംഭിക്കുമ്പോള്‍ ജസ്റ്റീസ്‌ മഞ്‌ജുള ചെല്ലൂര്‍ കര്‍ണാടക ഹൈക്കോടതിയിലെ പ്രഥമ വനിതാ ജഡ്‌ജിയായിരുന്നു. 2011 നവംബര്‍ ഒന്‍പതിനാണു കേരള ഹൈക്കോടതിയില്‍ ആക്‌ടിംഗ്‌ ചീഫ്‌ ജസ്റ്റീസായി നിയമിതയായത്‌. ബാംഗളൂര്‍ രേണുകാചാര്യ ലോ കോളജില്‍നിന്നാണു നിയമബിരുദം നേടിയത്‌. 1977ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഇംഗ്ലണ്ടിലെ വാര്‍വിക്‌ സര്‍വകലാശാലയില്‍ ജെന്‍ഡര്‍ ആന്‍ഡ്‌ ലോ എന്ന വിഷയത്തില്‍ ഫെലോഷിപ്‌ നേടി. വിവിധ സ്ഥലങ്ങളില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി, ബാംഗളൂര്‍ കുടുംബ കോടതി പ്രിന്‍സിപ്പല്‍ ജഡ്‌ജി എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചു. 1862ല്‍ സ്ഥാപിതമായ കൊല്‍ക്കത്ത ഹൈക്കോടതി രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഉന്നത നീതിപീഠമാണ്‌. പശ്ചിമബംഗാളിനു പുറമേ ആന്‍ഡമാന്‍- നിക്കോബാര്‍ കേന്ദ്രഭരണപ്രദേശവും കൊല്‍ക്കത്ത ഹൈക്കോടതിയുടെ പരിധിയില്‍ വരും.