Breaking News

Trending right now:
Description
 
Jul 22, 2014

വര്‍ണച്ചിറകുകള്‍

Dipin Augustine - കേരളത്തിലെ പക്ഷിജാലങ്ങളുടെ ചിറകടിത്താരയിലൂടെ ഒരു യാത്ര
image വിഷുപക്ഷി ( Indian Cuckoo ) വിഷുപക്ഷിയെ കണ്ടിട്ടുണ്ടോ? വിഷുവിന്റെ വരവ് വിളിച്ചറിയിക്കുന്ന ഈ പക്ഷിയെ കണ്ടിട്ടുള്ളവർ വിരളമായിരിക്കും. പക്ഷെ ഈ പക്ഷിയുടെ ശബ്ദവീചികൾക്കൊപ്പം "ചക്കയ്ക്കുപ്പുണ്ടോ " എന്ന് പാടിയ, ഗൃഹാതുരത്വമുണർത്തുന്ന നാളുകൾ അയവിറക്കാൻ കഴിയുന്ന ഒരു തലമുറയിലെ ചിലരെങ്കിലും ഇന്നുമുണ്ടാവും.

ചൂടേറിയ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇവയെ സാധാരണയായ് കണ്ടുവരുന്നത്‌. ചക്കയ്ക്കുപ്പുണ്ടോ എന്നാണ് ഇവ പാടുന്നത് എന്ന് പഴമക്കാർ പറയും. വിഷുവിന്റെയും ചക്കയുടെയും നാളുകൾ ആയതുകൊണ്ടാവാം അങ്ങനെ ഒരു ചിന്താഗതി ഉടലെടുത്തത്.

 

കുയിൽ വർഗ്ഗത്തിൽപ്പെട്ട ഇവർ, മറ്റുപക്ഷികളുടെ കൂട്ടിലാണ് മുട്ട ഇടുന്നത്. തവിട്ടുനിറമാർന്ന മേല്ഭാഗവും കീഴ്ഭാഗത്ത്‌ വെളുത്ത നിറത്തിൽ ചാരനിറമാർന്ന വരകളും കാണാം. നിഴലുകളെ ഏറെ ഇഷ്ടപ്പെടുന്നവരാണിവർ. മരചില്ലകൾക്കിടയിൽ മറഞ്ഞിരുന്ന് പാടുന്ന ഈ നാണക്കാരെ കണ്ടെത്തുക ഏറെ ശ്രമകരമാണ്. പുഴുക്കളും പ്രാണികളുംമാണ് പ്രധാന ഭക്ഷണം. കേരളത്തിൽ ഇന്ന് ഇവയെ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ.

Photo