Breaking News

Trending right now:
Description
 
Jul 21, 2014

സിഡ്‌നിയില്‍ ഓള്‍ ഓസ്‌ട്രേലിയ ഏകദിന സെവന്‍സ്‌ ഫുട്‌ബോള്‍

image സിഡ്‌നി: സിഡ്‌നിയില്‍ ഓള്‍ ഓസ്‌ട്രേലിയ ഏകദിന സെവന്‍സ്‌ ഫുട്‌ബോള്‍ ഓഗസ്റ്റ്‌ 31-ന്‌ നടത്തപ്പെടുന്നു. കാന്റണ്‍ബറി സ്‌പോര്‍ട്ടിംഗ്‌ ക്ലബും കാന്റണ്‍ബറി മലയാളി കമ്യൂണിറ്റിയും സംയുക്തമായാണ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നത്‌. ഹോം ബുഷിലെ ബ്രസിംഗ്‌ടണ്‍ പാര്‍ക്കിലാണ്‌ ടൂര്‍ണമെന്റ്‌ നടത്തപ്പെടുക. വിജയികള്‍ക്ക്‌ ഡിസൈര്‍ മോര്‍ട്ട്‌ഗേജ്‌ സൊലൂഷന്‍സ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന 801 ഡോളര്‍ കാഷ്‌ പ്രൈസും എവര്‍ റോളിംഗ്‌ ട്രോഫിയും, റണ്ണര്‍ അപ്പ്‌ ടീമിന്‌ കാന്റണ്‍ ബറി മലയാളി കമ്യൂണിറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ കാഷ്‌ പ്രൈസും ട്രോഫിയും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Dhano: 0403 205 346, Prasanth: 0469 951 189, Kiran:0415 780 820. www.canterburysc.com canterburysportsclub@gmail.com