Breaking News

Trending right now:
Description
 
Jul 21, 2014

ആമസോണ്‍ ഇന്ത്യ ഗിഫ്‌റ്റ്‌ കാര്‍ഡുകളും ലഭ്യമാക്കുന്നു

image
ആമസോണ്‍ ഡോട്ട്‌ ഇന്നില്‍ ഗിഫ്‌റ്റ്‌ കാര്‍ഡുകള്‍ ലഭ്യമായി തുടങ്ങിയതായി കമ്പനി അറിയിച്ചു. ക്വിക്ക്‌ ക്ലൈവര്‍ സൊല്യൂഷന്‍സുമായി ചേര്‍ന്നാണ്‌ ആമസോണ്‍ ഇന്ത്യ ഈ സേവനം ലഭ്യമാക്കുന്നത്‌. 10 രൂപ മുതല്‍ 10,000 രൂപ വരെ വിലയുള്ള ഗിഫ്‌റ്റ്‌ കാര്‍ഡുകള്‍ ആമസോണ്‍ ലഭ്യമാക്കുന്നു. മലയാളമടക്കം ഒന്‍പത്‌ പ്രാദേശിക ഭാഷകളിലുള്ള കാര്‍ഡുകളും ലഭ്യമാണ്‌. വിവിധ വിശേഷാവസരങ്ങള്‍ക്ക്‌ യോജിച്ച 200 ലധികം ഡിസൈനുകളിലാണ്‌ ഈ കാര്‍ഡുകള്‍ അവതരിപ്പിക്കുന്നത്‌. ആമസോണ്‍ ഡോട്ട്‌ ഇന്നിലെ ഒന്നര കോടിയിലധികം ഉത്‌പന്നങ്ങളില്‍ നിന്ന്‌ തങ്ങള്‍ക്കാവശ്യമുള്ളത്‌ തെരഞ്ഞടുക്കാന്‍ ഗിഫ്‌റ്റ്‌ കാര്‍ഡുകള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകളുപയോഗിച്ചും നെറ്റ്‌ ബാങ്കിംഗിലൂടെയും ഗിഫ്‌റ്റ്‌ കാര്‍ഡുകള്‍ വാങ്ങാവുന്നതാണ്‌. 12 മാസക്കാലമാണ്‌ ഗിഫ്‌റ്റ്‌ കാര്‍ഡുകളുടെ കാലാവധി. ഇ ബുക്കുകള്‍ ഒഴികെ പോര്‍ട്ടലില്‍ ഷോകേസ്‌ ചെയ്‌തിരിക്കുന്ന ഏതു ഉത്‌പന്നവും ഗിഫ്‌റ്റ്‌ കാര്‍ഡുപയോഗിച്ച്‌ വാങ്ങാവുന്നതാണ്‌.