Breaking News

Trending right now:
Description
 
Jul 21, 2014

ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ്‌ ബ്രോഡ്‌ബാന്റ്‌ സേവനത്തിന്‌, സിസ്‌കോയുടെ ഡോക്‌സിസ്‌ 3.0 ടെക്‌നോളജിയുമായി

image
മുന്‍നിര കേബിള്‍ മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍ ഡെന്‍ നെറ്റ്‌വര്‍ക്ക്‌സ്‌ ബ്രോഡ്‌ബാന്റ്‌ സേവനം ലഭ്യമാക്കുന്നു. സിസ്‌കോയുടെ ഡോക്‌സിസ്‌ 3.0 ടെക്‌നോളജിയുടെ പിന്‍ബലത്തോടെയാണ്‌ സേവനം ലഭ്യമാക്കുന്നത്‌. 300 എംബിപിഎസ്‌ വേഗതയില്‍ വരെ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാക്കാന്‍ സഹായിക്കുന്നതാണ്‌ ഡോക്‌സിസ്‌ 3.0 ടെക്‌നോളജി. സിസ്‌കോയുടെ സഹകരണത്തോടെ നിലവിലെ ടെലകോം ഇന്റര്‍നെറ്റ്‌ സേവനദാതാക്കളെ അപേക്ഷിച്ച്‌ പതിന്‍മടങ്ങ്‌ വേഗതയില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നല്‍കാന്‍ ഡെന്‍ നെറ്റ്‌വര്‍ക്ക്‌സിന്‌ സാധിക്കും.