Breaking News

Trending right now:
Description
 
Jul 21, 2014

പിക്കറ്റ്‌-43ല്‍ പൃഥ്വിരാജ്‌ അതിര്‍ത്തികാക്കുന്ന പട്ടാളക്കാരന്‍

image മേജര്‍ രവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രത്തില്‍ പൃഥ്വിരാജ്‌ പട്ടാളക്കാരനായി എത്തുന്നു. അതിര്‍ത്തികാക്കുന്ന രണ്ടു പട്ടാളക്കാരുടെ ഹൃദയവികാരങ്ങളുടെ ഹൃദയസ്‌പര്‍ശിയായ ദൃശ്യാവിഷ്‌കാരമാണ്‌ പിക്കറ്റ്‌-43. നുഴഞ്ഞുകയറ്റക്കാരെ നേരിടാനും സ്വന്തം നാടിനെ സംരക്ഷിക്കാനും രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട പട്ടാളക്കാര്‍. അവരുടെ ഹൃദയ വികാരങ്ങളാണ്‌ പൃഥ്വിരാജ്‌ കേന്ദ്രകഥാപാത്രമായ ഈ ചിത്രം പറയുന്നത്‌. ഒരു സാധാരണ പട്ടാളക്കാരനായ ഹരീന്ദ്രന്‍ നായര്‍ (പൃഥ്വിരാജ്‌) കാശ്‌മീരിലെ സംഘര്‍ഷഭരിതമായ അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കെത്തിയപ്പോള്‍ മനസുനിറയെ ഭയവും ആശങ്കയുമായിരുന്നു. ഇരുപതു മീറ്റര്‍ അകലെ അഭിമുഖമായി തോക്കു ചൂണ്ടി നില്‍ക്കുന്ന പാക്കിസ്ഥാന്‍ പട്ടാളക്കാരനെ കണ്ടപ്പോള്‍ ഹൃദയമിടിപ്പ്‌ വര്‍ധിച്ചു; ഭയംകൂടി. ആദ്യ ദിവസങ്ങള്‍ക്കുശേഷം മനസ്‌ അയയാന്‍ തുടങ്ങി. അപ്പുറത്തുനില്‍ക്കുന്ന പട്ടാളക്കാരനെ നോക്കി ചെറുതായി പുഞ്ചിരിച്ചപ്പോള്‍ അയാളുടെ മുഖവും വിടര്‍ന്നു. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. അതിര്‍ത്തികളില്ലാത്ത സൗഹൃദം. ഇരുവരും ഭാവിയിലെ സ്വപ്‌നങ്ങള്‍ പങ്കുവച്ചു. അവര്‍ പരസ്‌പരം സംരക്ഷകരായി മാറുന്നതോടെ യുദ്ധവും യുദ്ധ ഭീഷണിയും അവസാനിക്കുന്നു. പാക്കിസ്ഥാന്‍ പട്ടാളക്കാരനായി റെയ്‌ഞ്ചര്‍ മുഷറഫായി ജാവേദ്‌ ജെഫ്രിയാണ്‌ അഭിനയിക്കുന്നത്‌. രഞ്‌ജി പണിക്കര്‍, മേഘനാഥന്‍, അനുമോഹന്‍, സുധീര്‍ കരമന, ഹരീഷ്‌ പെരടി, മദന്‍ മോഹന്‍, അനുഷ, അംഗന, ശോഭാമോഹന്‍, ഫരീദ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.