Breaking News

Trending right now:
Description
 
Nov 19, 2012

ഇന്ന്‌ ഹൈക്കോടതിയില്‍ ഒരു ചര്‍ച്ച കൂടി, പരാജയപ്പെട്ടാല്‍ നഴ്‌സുമാര്‍ സംസ്ഥാന പണിമുടക്കിലേയ്‌ക്ക്‌

image തൃശൂര്‍: മദര്‍ സമരത്തിന്‌ അഭിവാദ്യം അര്‍പ്പിക്കാന്‍ മേധാ പട്‌ക്കറും എത്തും. അവകാശ സമരത്തിനായി പൊരുതുന്ന നഴ്‌സുമാര്‍ക്ക്‌ പിന്തുണയേകുവാനാണ്‌ മേധാ പട്‌ക്കര്‍ തൃശൂര്‍ മദര്‍ ആശുപത്രിയിലെ സമര പന്തല്‍ സന്ദര്‍ശിക്കുന്നത്‌. നിരാഹാരം കിടക്കുന്ന ടി. രശ്‌മിയുടെ നിരാഹാരം ഇന്ന്‌ എട്ടാം ദിവസത്തേയ്‌ക്ക്‌ കടന്നു. ടി. രശ്‌മിയുടെ ആരോഗ്യ നില മോശമായെങ്കിലും മാനേജ്‌മെന്റ്‌ എന്തെങ്കിലും ഒത്തു തീര്‍പ്പിനു വഴങ്ങാത സമരത്തില്‍ നിന്ന്‌ പിന്മാകറില്ലെന്ന ഉറച്ച നിലപാടിലാണ്‌ ടി. രശ്‌മി.

 മദര്‍ മാനേജ്‌മെന്റുമായി ഹൈക്കോടതി ഒരു വട്ടം കൂടി ചര്‍ച്ച നടത്തുന്നു. ഇന്ന്‌ നാലു മണിക്ക്‌ കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തിലാണ്‌ ചര്‍ച്ച. ഇതിനുമുമ്പ്‌ നടന്ന രണ്ടു ചര്‍ച്ചയിലും മാനേജ്‌മെന്റ്‌ സ്വീകരിച്ച കടുത്ത നിലപാടു കാരണം ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രി സമര്‍പ്പിച്ച നിര്‍ദ്ദേശവും മാനേജ്‌മെന്റ്‌ തള്ളുകയായിരുന്നു.

ഇന്നത്തെ ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന്‌ സമര സമിതി നേതാക്കള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നഴ്‌സുമാരുടെ പിന്തുണ കൂടി ഉറപ്പാക്കുവാന്‍ സമര സമിതി നേതാക്കള്‍ ഇന്ന്‌ അവരുടെ യൂണിയനുമായി ചര്‍ച്ച നടത്തുന്നുണ്ട്‌. നാളെ മുതല്‍ ജില്ലയിലെ മുഴുവന്‍ നഴ്‌സുമാരെയും സമരത്തില്‍ പങ്കെടുപ്പിക്കാനാണ്‌ സമര സമിതി ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. +