Breaking News

Trending right now:
Description
 
Jul 20, 2014

സോളാര്‍ സ്വപ്‌നങ്ങള്‍ക്ക്‌ കോടതിയുടെ പിടിവീണു; സോളാര്‍കേസ്‌ കഴിയുംവരെ ചിത്രം പ്രദര്‍ശിപ്പിക്കില്ല

image അടുത്തനാളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ ചിത്രീകരിച്ച സോളാര്‍ സ്വപ്‌നങ്ങള്‍ എന്ന സിനിമയുടെ പ്രദര്‍ശനം സ്ഥിരമായി തടഞ്ഞുകൊണ്ട്‌ തിരുവനന്തപുരം മുന്‍സിഫ്‌ കോടതി ഉത്തരവായി. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളിലൊരാളായ ബിജു രാധാകൃഷ്‌ണന്‍ സിനിമയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. സംവിധായകന്‍ ജോയി ആന്റണി, നിര്‍മാതാവ്‌ ജെറീസ്‌ മാത്യു, തിരക്കഥാകൃത്‌ രാജു ജോസഫ്‌ എന്നിവര്‍ ഹര്‍ജിയിലെ എതിര്‍കക്ഷികളാണ്‌. കോടതി നേരത്തെ സിനിമയുടെ പ്രദര്‍ശനം താല്‍ക്കാലികമായി തടഞ്ഞിരുന്നെങ്കിലും കോടതി ഉത്തരവ്‌ ലംഘിച്ച്‌ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. ബിജു രാധാകൃഷ്‌ണന്‍ കോടതിയെ സമീപിച്ച സാഹചര്യവുംകൂടി കണക്കിലെടുത്താണ്‌ കേസ്‌ അവസാനിക്കുംവരെ സിനിമയുടെ പ്രദര്‍ശനം തടയാന്‍ കോടതിയുടെ ഉത്തരവുണ്ടായത്‌. സിനിമയുടെ കഥയ്‌ക്ക്‌ തന്റെ സ്വകാര്യ ജീവിതവുമായി ഏറെ സാമ്യമുണ്ടെന്നും പ്രദര്‍ശനം തനിക്കു മാനഹാനിയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ നെയ്യാറ്റിന്‍കര മോഹന്‍കുമാര്‍വഴി കോടതിയെ സമീപിക്കുകയായിരുന്നു ബിജു രാധാകൃഷ്‌ണന്‍. കേസില്‍ കക്ഷിചേര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തട്ടിപ്പുകേസിലെ മറ്റൊരു പ്രതിയായ സരിത എസ്‌.നായരും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്‌.