Breaking News

Trending right now:
Description
 
Jul 20, 2014

തന്റെ രാജിക്ക്‌ താമസമില്ലെന്ന്‌ ഷീലാ ദീക്ഷിത്‌

image കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്‌ രാജിവയ്‌ക്കാന്‍ തയാറെടുക്കുന്നു. വൈകാതെ രാജിയുണ്ടാകുമെന്നാണ്‌ ഗവര്‍ണര്‍ നല്‍കുന്ന സൂചന. ഇന്നലെ രാഷ്ട്രപതി പ്രണാബ്‌മുഖര്‍ജിക്കൊപ്പം ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ്‌ മാധ്യമങ്ങളുമായി ഇക്കാര്യം പങ്കുവച്ചത്‌. രാജിക്കു തയാറാണെന്നും എന്നാലത്‌ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴങ്ങിയല്ലെന്നും ഷീലാ ദീക്ഷിത്‌ പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍നിന്നു ഇതു സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. മനസാക്ഷിക്കനുസരിച്ചാവും തന്റെ തീരുമാനം. ഇക്കാര്യങ്ങളൊക്കെയും ശ്രീപത്മനാഭസ്വാമി തീരുമാനിക്കെട്ടെ എന്നും അവര്‍ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതോടെ യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരുടെ രാജിക്കായി സമ്മര്‍ദ്ദം ഏറിയിരുന്നു. ഗവര്‍ണര്‍മാരുടെ സ്ഥലംമാറ്റങ്ങളും ഇതിനിടെയുണ്ടായി. വക്കംപുരുഷോത്തമന്‍, എം.കെ.നാരായണന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്തിടെ ഗവര്‍ണര്‍സ്ഥാനം രാജിവച്ചവരാണ്‌. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോഴാണ്‌ ഷീലാ ദീക്ഷിത്‌ മാധ്യമങ്ങളോട്‌ രാജിക്കാര്യം സംബന്ധിച്ച്‌ പരസ്യമായി വെളിപ്പെടുത്തിയത്‌.