Breaking News

Trending right now:
Description
 
Nov 19, 2012

കണ്ണൂരിലും നഴ്‌സുമാര്‍ നിരാഹാരത്തിലേയ്‌ക്ക്‌

image കണ്ണൂര്‍: നഴ്‌സുമാരും മാനേജ്‌മെന്റും തമ്മിലുള്ള അവസാന വട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ കണ്ണൂരില്‍ നാനൂറിലധികം നഴ്‌സുമാര്‍ ഇന്നു മുതല്‍ നിരാഹാര സമരം ആരംഭിക്കുന്നു.

കണ്ണൂര്‍ കൊയിലി, ആശിര്‍വാദ്‌, സ്‌പെഷിലിറ്റി, തളിപ്പറമ്പ്‌ ലൂര്‍ദ്‌ എന്നീ ആശുപത്രികളിലെ നഴ്‌സുമാര്‍ 28 ദിവസമായി സമരത്തിലാണ്‌. കൊയിലി ആശുപത്രിക്ക്‌ മുന്നിലാണ്‌ നിരാഹാരം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്‌. ഇന്ന്‌ 12 മണിക്ക്‌ കലക്ടറുടെ മധ്യസ്ഥതയില്‍ മാനേജ്‌മെന്റ്‌ പ്രതിനിധികളും സമരക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്‌. സമരത്തെ നേരിടാന്‍ മാനേജ്‌മെന്റ്‌ നഴ്‌സിംങ്‌ വിദ്യാര്‍ത്ഥികളെയാണ്‌ ഡ്യൂട്ടിക്കിട്ടിരിക്കുന്നതെന്ന ്‌ സമര സമതി ആരോപിച്ചിരുന്നു.