Breaking News

Trending right now:
Description
 
Nov 19, 2012

ഈസിബൈ ഡോട്ട്‌കോം: കേരളത്തിലെ ആദ്യത്തെ എക്‌സ്‌ക്ല്യൂസീവ്‌ ഐടി ഇ-കൊമേഴ്‌സ്‌ പോര്‍ട്ടല്‍

അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യയിലെങ്ങും ഈസിബൈയുടെ സേവനം ലഭ്യമാകും
image കൊച്ചി: കേരളത്തിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ്‌ ഐടി, ടെലികോം ഇ-കൊമേഴ്‌സ്‌ സൈറ്റായ പ്രവര്‍ത്തനം തുടങ്ങി. അംഗീകൃത ഓണ്‍ലൈന്‍ ഐടി സ്‌റ്റോറാണിത്‌. വിവിധ ബ്രാന്‍ഡുകളിലുള്ള രണ്ടായിരത്തിലധികം ഉത്‌പന്നങ്ങള്‍ ഈ സൈറ്റില്‍ വില്‍പ്പനയ്‌ക്കുണ്ട്‌. ഏറെ ആകര്‍ഷകമായ കാഷ്‌ ഓണ്‍ ഡെലിവറി, ഡോര്‍ ഡെലിവറി, തെരഞ്ഞെടുക്കപ്പെട്ട ഉത്‌പന്നങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലും ഓര്‍ഡര്‍ ചെയ്യുന്ന അന്നുതന്നെ ഡെലിവറി എന്നിവ ഈസിബൈയുടെ സവിശേഷ സേവനങ്ങളാണ്‌. മികച്ച വില, സൗജന്യ ഷിപ്പിംഗ്‌, വാങ്ങുന്ന സാധനം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പത്തു ദിവസത്തിനകം മാറ്റിനല്‌കും എന്നിവയും ഈ ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ പ്രത്യേകതകളാണ്‌. 

കേരളത്തിലെ ആദ്യത്തെ ഐടി ഇ-കൊമേഴ്‌സ്‌ സൈറ്റായ ഈസിബൈ ഡോട്ട്‌കോം തുടങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ ഈസിബൈ ഡോട്ട്‌കോം സ്ഥാപകനും മാനേജിംഗ്‌ ഡയറക്ടറുമായ ജോര്‍ജ്‌ തോമസ്‌ പറഞ്ഞു. സാങ്കേതികമായി സുരക്ഷിതവും ഏറെ സുസ്ഥിരവുമായതിനാല്‍ ഉപയോക്താക്കള്‍ക്ക്‌ വിപുലമായി സെര്‍ച്ച്‌ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്‌. ഏറ്റവും മികച്ച ഷോപ്പിംഗ്‌ അനുഭവമാണ്‌ ഈ സൈറ്റ്‌ നല്‌കുന്നത്‌. ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡെലിവറി ടീം പായ്‌ക്കേജുകള്‍ സമയത്തിനുതന്നെ എത്തുന്നുവെന്ന കാര്യം ഉറപ്പുവരുത്തു. 2013 ഏപ്രില്‍ മുതല്‍ അഖിലേന്ത്യാതലത്തിലേയ്‌ക്ക്‌ ഈസിബൈ ഡോട്ട്‌കോമിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഫോറസ്‌റ്ററുടെ പഠനം അനുസരിച്ച്‌ ഏഷ്യ-പസഫിക്‌ മേഖലയില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ്‌ വിപണി ഏറ്റവും മികച്ച വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. 2016-ല്‍ സംയോജിത വാര്‍ഷികവളര്‍ച്ചാ നിരക്ക്‌ 57 ശതമാനമായിരിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നതെന്ന്‌ ജോര്‍ജ്‌ തോമസ്‌ പറഞ്ഞു. 

ഈസിബൈ ഡോട്ട്‌കോമിന്‌ കേരളത്തിലെങ്ങും പിക്കപ്‌ സ്റ്റോറുകളും അംഗീകൃത സര്‍വീസ്‌ കേന്ദ്രങ്ങളും ഉണ്ടായിരിക്കും. ഡെലിവറിക്കും പേയ്‌മെന്റ്‌ ഗേറ്റ്‌വേയ്‌ക്കും ഫെഡക്‌സുമായും എച്ച്‌ഡിഎഫ്‌സിയുമായും കൂട്ടുകെട്ടുണ്ട്‌. സാങ്കേതികകാര്യങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അറിയുന്നതിന്‌ 24/7 സമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്‌ലൈനും ഏറ്റവും പുതിയ ഗാഡ്‌ജറ്റുകള്‍ക്കായി പ്രീ-ബുക്കിംഗ്‌ സൗകര്യവുമുണ്ട്‌. 

സാംസങ്‌, ആപ്പിള്‍, സോണി, തോഷിബ, ലെനോവോ, ഏയ്‌സര്‍, അസൂസ്‌, മൈക്രോസോഫ്‌റ്റ്‌, ഇന്റല്‍, എച്ച്‌റ്റിസി, ബ്ലാക്ക്‌ബെറി, ഡെല്‍, എച്ച്‌പി, ബെല്‍ക്കിന്‍, ടാര്‍ഗസ്‌, ഡി-ലിങ്ക്‌, നോക്കിയ, അപോടോപ്‌, എക്കന്‍, അഡാറ്റ, ലോജിടെക്‌ തുടങ്ങിയ ബ്രാന്‍ഡുകളാണ്‌ ഈസിബൈ വെബ്‌സൈറ്റില്‍ ലഭ്യമാകുക. 

ഇന്റര്‍നെറ്റില്‍ ഓണ്‍ലൈന്‍ കാര്‍ഡ്‌ പേയ്‌മെന്റ്‌ സ്വീകരിക്കാന്‍ എച്ച്‌ഡിഎഫ്‌സിയുടെ ബാങ്ക്‌ പേയ്‌മെന്റ്‌ ഗേറ്റ്‌ സഹായകമാകുന്നു. ഇത്‌ ഇലക്ടോണിക്‌ കൊമേഴ്‌സ്‌ ഏറെ സൗകര്യപ്രദവും എളുപ്പവും സുരക്ഷിതവുമാക്കാന്‍ സഹായിക്കുന്നു. ഉപയോക്താക്കള്‍ക്ക്‌ വിശ്വാസവും സുരക്ഷിതത്വവും നല്‌കുന്നുവെന്നതാണ്‌ ഇതിന്റെ മെച്ചം. സെക്യുര്‍ സോക്കറ്റ്‌സ്‌ ലെയര്‍ (എസ്‌എസ്‌എല്‍), സെക്യൂര്‍ ഇലക്ടോണിക്‌ ട്രാന്‍സാക്ഷന്‍, സ്യൂഡോ കാര്‍ഡ്‌ നമ്പേഴ്‌സ്‌ (പിസിഎന്‍, 3-ഡി സെക്യൂര്‍ വിസ ഓതന്റിക്കേറ്റഡ്‌ പേയ്‌മെന്റ്‌ പ്രോട്ടോകോള്‍, മാസ്‌ററര്‍കാര്‍ഡ്‌ സെക്യൂര്‍) എന്നിവയെല്ലാം ഈ ഗേറ്റ്‌വേ പിന്തുണയ്‌ക്കും. 

വളരെ എളുപ്പത്തിലും സൗകര്യപ്രദമായും ഷോപ്പിംഗ്‌ അനുഭവം നല്‌കുന്നതിനായി ലക്ഷ്യമിട്ടാണ്‌ ഈസിബൈ ഡോട്ട്‌കോം ആരംഭിക്കുന്നത്‌. നിര്‍മാതാക്കള്‍ നല്‌കുന്ന എല്ലാത്തരം പ്രമോഷണല്‍ സമ്മാനങ്ങളും സൗജന്യങ്ങളും ഈസിബൈ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ഉടന്‍തന്നെ ഈസിബൈ ലോയല്‍റ്റി പ്രോഗ്രാം തുടങ്ങാനും പരിപാടിയുണ്ട്‌. കേരളത്തില്‍ ഏറെ മികച്ച വിപണിയാണ്‌ മുന്നില്‍കാണുന്നതെന്നും ഇതുവഴി മികച്ച വരുമാന വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നതെന്നും ജോര്‍ജ്‌ തോമസ്‌ പറഞ്ഞു.

ഈസിബൈ ഡോട്ട്‌കോം

ഐടിനെറ്റ്‌ ഇന്‍ഫോകോം പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ ഈസിബൈ ഡോട്ട്‌കോമിന്റെ പ്രമോട്ടര്‍മാര്‍. കണ്‍സ്യൂമര്‍ ടെക്‌നോളജിയില്‍ ഏറെ സജീവമായ ഐടിനെറ്റ്‌ കേരളത്തിലെ ഏറ്റവും വലിയ ഐടി റീട്ടെയ്‌ലറാണ്‌. കേരളത്തിലെമ്പാടുമായി 20,000 സംതൃപ്‌തരായ ഉപയോക്താക്കളാണ്‌ ഐടിനെറ്റിനുള്ളത്‌. മികച്ച ഉപയോക്തൃസേവനവും ഗുണമേന്മയുള്ള ഉത്‌പന്നങ്ങളും മിതമായ നിരക്കില്‍ ഐടിനെറ്റ്‌ ലഭ്യമാക്കുന്നു. കംപ്യൂട്ടര്‍ ടെക്‌നോളജിയില്‍ വര്‍ഷങ്ങളായി പരിചയസമ്പത്തുള്ളവരുമായ ബന്ധങ്ങളിലൂടെ ഐടിനെറ്റ്‌ മികച്ച കംപ്യൂട്ടര്‍ ഗിയര്‍ മികച്ച വിലയില്‍ വിപണിയിലെത്തിക്കുന്നു.