Breaking News

Trending right now:
Description
 
Sep 18, 2012

ഇംഗ്ലണ്ടിലെ ഇടുക്കി സംഗമം ശ്രദ്ധേയമായി

ഫാ. തോമസ്‌ തൈക്കൂട്ടത്തില്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു
image ഇംഗ്ലണ്ടിലേയ്‌ക്ക്‌ ഇടുക്കി പറിച്ചുനട്ടതുപോലെയായിരുന്നു പലര്‍ക്കും തോന്നിയത്‌. കാണുന്നതെല്ലാം ഇടുക്കിക്കാര്‍. ലെസ്‌റ്ററില്‍നിന്നും മാഞ്ചസ്‌റ്ററില്‍നിന്നും സൗത്ത്‌ വാട്‌സില്‍നിന്നും ലിവര്‍പൂളില്‍നിന്നും ഈസ്റ്റ്‌ സസെക്‌സില്‍നിന്നും നോട്ടിംഗ്‌ഹാമില്‍നിന്നുമെല്ലാം എത്തിയവര്‍ ഇടുക്കിക്കാര്‍ തന്നെയായിരുന്നു. മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച ഇടുക്കി സംഗമത്തില്‍ സമാനമനസരായ നൂറ്റമ്പതിലധികം നാട്ടുകാര്‍ ഒത്തുകൂടി. ഫാ. തോമസ്‌ തൈക്കൂട്ടത്തില്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഇടുക്കി സംഗമത്തിന്റെ ഭാവിപരിപാടികള്‍ക്കായി പതിന്നാലംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തോമസ്‌ വരവുകാലായില്‍, റോയി മാത്യു, വിനോദ്‌ രാജന്‍, ജെയ്‌മോന്‍ തോമസ്‌, എബിന്‍ ഡെന്‍സില്‍, ജെയ്‌മോന്‍ സ്‌കറിയ, ബെന്നി, മനോജ്‌, ജോസഫ്‌, ബെന്നി തോമസ്‌, ജെയ്‌സണ്‍ തോമസ്‌, റോയി, മാത്യു, മജു വര്‍ഗീസ്‌, പീറ്റര്‍ താണോലില്‍, ബിന്‍സി വിനോജ്‌, ജൂലി ടെബിന്‍ എന്നിവരാണ്‌ കമ്മിറ്റി അംഗങ്ങള്‍. ടോം ജോസ്‌ തടിയമ്പാടിനെ കണ്‍വീനറായി തെരഞ്ഞെടുത്തു. 2013-ല്‍ ലെസ്റ്ററിലായിരിക്കും ഇടുക്കി സംഗമം. ജെയ്‌സണ്‍ തോമസായിരിക്കും കോര്‍ഡിനേറ്റര്‍. തോമസ്‌ വരവുകാലായില്‍ നന്ദി അറിയിച്ചു.