Breaking News

Trending right now:
Description
 
Jul 17, 2014

ജഗ്വാറിന്റെ എക്‌സ്‌ജെ 2014 മോഡല്‍ കൊച്ചിയില്‍

image
ജഗ്വാറിന്റെ എറ്റവും പുതിയ പ്രീമിയം ലക്ഷ്വറി കാര്‍ ജഗ്വാര്‍ എക്‌സ്‌ജെ 2014 മോഡല്‍ കൊച്ചി വിപണിയിലെത്തി. 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ശക്തിപകരുന്ന ഈ മോഡലിന്‌ പ്രീമിയം ലക്ഷ്വറി, പോര്‍ട്ട്‌ഫോളിയോ എന്നിങ്ങനെ രണ്ട്‌ പതിപ്പുകളുണ്ട്‌. ജഗ്വാര്‍ ലാന്റ്‌റോവറിന്റെ പൂനെ പ്ലാന്റിലാണ്‌ ഈ മോഡല്‍ നിര്‍മ്മിക്കുന്നത്‌.


പിന്‍ സീറ്റില്‍ മസാജ്‌ സീറ്റിംഗ്‌, ഇലക്‌ട്രിക്‌ റിയര്‍ സൈഡ്‌ വിന്‍ഡോ ബ്ലൈന്‍ഡ്‌സ്‌, എല്‍ഇഡി റീഡിംഗ്‌ ലൈറ്റ്‌, 10.2 ഇഞ്ച്‌ റിയര്‍ എന്റര്‍ടെയിന്‍മെന്റ്‌ സ്‌ക്രീനുകള്‍, പിന്‍സീറ്റില്‍ ബിസിനസ്‌ ടേബിള്‍ തുടങ്ങി നിരവധി പുതുമകളോടെയാണ്‌ ജഗ്വാര്‍ എക്‌സ്‌ജെ 2014 മോഡല്‍ വിപണിയിലെത്തുന്നത്‌.