Breaking News

Trending right now:
Description
 
Jul 17, 2014

തനിഷ്‌കിന്റെ പുതിയ ഇനാര ഡയമണ്ട്‌ ജ്വല്ലറി കളക്ഷന്‍

image
ഇന്ത്യയിലെ പ്രമുഖ ആഭരണ നിര്‍മാതാക്കളായ തനിഷ്‌ക്‌, ഇനാര എന്ന പേരില്‍ പുതിയ ഡയമണ്ട്‌ ആഭണങ്ങള്‍ വിപണിയിലിറക്കി. ആകര്‍ഷകമായ രൂപകല്‍പ്പനയും ഏറ്റവും മികച്ച ഡയമണ്ടുകളും ചേര്‍ന്നതാണ്‌ ഈ പുതിയ ശേഖരം. സമുദ്രാന്തര്‍ഭാഗത്തെ ചിപ്പികളുടെയും നക്ഷത്ര രൂപങ്ങളുടെയും ജെല്ലി ഫിഷുകളുടെയും പവിഴപ്പുറ്റുകളുടെയും രൂപങ്ങളില്‍നിന്ന്‌ ആശയങ്ങളുള്‍ക്കൊണ്ടാണ്‌ ഇനാര ശേഖരത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്‌.

വൈറ്റ്‌ റോഡിയം പ്ലേറ്റിംഗ്‌ സഹിതമുള്ള വൈറ്റ്‌, യെല്ലോ ഗോള്‍ഡില്‍ ഡയമണ്ടുകളുടെ ഭംഗി ഏറെ മികവുറ്റതാണ്‌. റൂബി, എമറാള്‍ഡ്‌, ബ്ലൂ സഫയര്‍, പിങ്ക്‌ സഫയര്‍, യെല്ലോ സഫയര്‍ എന്നിങ്ങനെ മികച്ച നിറവൈവിധ്യമുള്ള അമൂല്യകല്ലുകളാണ്‌ ഇനാരയില്‍ ഉപയോഗിക്കുന്നത്‌.

ഡയമണ്ടിന്റെ സൗന്ദര്യവും ശക്തിയും പരിശുദ്ധിയും പൂര്‍ണമായി ഉള്‍ക്കൊള്ളുന്നതാണ്‌ ഇനാര ശേഖരം. ഡയമണ്ട്‌ ആഭരണങ്ങളുടെ കാര്യത്തില്‍ ആധുനിക വനിതകള്‍ക്കുള്ള താത്‌പര്യങ്ങളെപ്പറ്റി വിശദമായ ഗവേഷണം നടത്തിയാണ്‌ ഇനാര തയാറാക്കിയിരിക്കുന്നത്‌. നെക്‌ലേസുകള്‍, വളകള്‍, കമ്മലുകള്‍, മോതിരം എന്നിങ്ങനെ വിവിധതരം ഡയമണ്ട്‌ ആഭരണങ്ങളാണ്‌ ഇനാര ശേഖരത്തിലുള്ളത്‌. ഒരു ലക്ഷം രൂപ മുതലാണ്‌ ഇനാര ശേഖരത്തിന്റെ വില.