Breaking News

Trending right now:
Description
 
Jul 17, 2014

100% വാഹനവായ്‌പ മുത്തൂറ്റ്‌ മാരുതി ഗോള്‍ഡ്‌ ടു കാര്‍ സ്‌കീമില്‍നിന്ന്‌

image വാഹനങ്ങളുടെ ഓണ്‍ റോഡ്‌ വിലയുടെ നൂറു ശതമാനവും വായ്‌പ നല്‌കുന്നതിനായി ഇന്ത്യയിലെ പ്രമുഖ അസറ്റ്‌ ഫിനാന്‍സ്‌ കമ്പനിയായ മുത്തൂറ്റ്‌ വെഹിക്കിള്‍ ആന്‍ഡ്‌ അസറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ മാരുതി സുസുക്കിയുമായി കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച സമ്മതപത്രത്തില്‍ ഇരുകമ്പനികളും ഒപ്പുവച്ചു. അതാത്‌ രംഗത്തെ പ്രമുഖ ബ്രാന്‍ഡുകളാണ്‌ മാരുതി സുസുക്കിയും മുത്തൂറ്റ്‌ വെഹിക്കിള്‍ ആന്‍ഡ്‌ അസറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡും (എംവിഎഫ്‌എല്‍).

മുത്തൂറ്റ്‌ മാരുതി ഗോള്‍ഡ്‌ ടു കാര്‍ സ്‌കീം (എംഎംജി) എന്ന പേരിലായിരിക്കും പുതിയ വായ്‌പാ പദ്ധതി അറിയപ്പെടുക. നൂറു ശതമാനം വായ്‌പ ലഭ്യമാക്കുന്ന പദ്ധതി കേരളത്തിലെ എല്ലാ മാരുതി സുസുക്കി ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും. എംവിഎഫ്‌എല്‍ ലിമിറ്റഡായിരിക്കും തുക ലഭ്യമാക്കുക. ഡൗണ്‍ പേയ്‌മെന്റ്‌ മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ എന്‍ബിഎഫ്‌സി ഡിവിഷനായ മുത്തൂറ്റ്‌ ഫിനാന്‍സ്‌ വഴിയായിരിക്കും.