Breaking News

Trending right now:
Description
 
Jul 17, 2014

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കലിന്റെ ഭാര്യാമാതാവ് അന്തരിച്ചു

Mathew Moolacheril
image കൂത്താട്ടുകുളം : സത്യം ഓണ്‍ലൈന്‍ ഡോട്ട്‌കോം ജനറല്‍ മാനേജരും, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്ററും, ഓസ്ട്രിയന്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഇന്റര്‍നാഷണല്‍ പ്രതിനിധിയുമായ ജോസ് മാത്യു പനച്ചിക്കലിന്റെ ഭാര്യാമാതാവ് പെരുമ്പളളിക്കാട്ടില്‍ അന്നമ്മ (65) അന്തരിച്ചു .

കൂത്താട്ടുകുളം ഉപ്പുകണ്ടം വടകര പെരുമ്പളളിക്കാട്ടില്‍ പി എ ബാബു (റിട്ട.മെക്കാനിക്കല്‍ എന്‍ജിനീയര്‍, കെ എസ് ആര്‍ ടി സി ) വിന്റെ ഭാര്യയാണ് . കൂത്താട്ടുകുളം കോഴിപ്പളളില്‍ എടത്തില്‍ കുടുംബാംഗമാണ് പരേത . സംസ്‌കാരം സംസ്‌കാരം ജൂലൈ 18-ന് വടകര സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍ 

മക്കള്‍: പോപ്പുലര്‍ ഫിനാന്‍സ് കൂത്താട്ടുകുളം ബ്രാഞ്ച് മാനേജര്‍ ഗ്രീഷ (അറയ്ക്കല്‍ , മുതലക്കോടം) , ഓസ്ട്രിയയിലെ വിയന്നയില്‍ ജോലിചെയ്യുന്ന നിഷ ജോസ് (പനച്ചിക്കല്‍ , പൂവക്കുളം ).

മരുമക്കള്‍ : പരേതനായ ബെന്നി (അറയ്ക്കല്‍ , മുതലക്കോടം , തൊടുപുഴ ) , ജോസ് മാത്യു പനച്ചിക്കല്‍ , (പൂവക്കുളം ,കൂത്താട്ടുകുളം )

കൊച്ചുമക്കള്‍ : ഗീതു മോള്‍ , അശ്വിന്‍ , മനു ജോസ് (സ്വിറ്റ്‌സര്‍ലന്‍ഡ്) , ആന്റോ ജോസ് ഓസ്ട്രിയ. 

പരേതയുടെ വേര്‍പാടില്‍ അനുശോചനം അറിയിക്കുന്നതായി പ്രവാസി മലയാളി ഫെഡറേഷനുവേണ്ടി സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാനതപസി, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, സെക്രട്ടറി ഷിബി നരമംഗലത്ത്, ട്രഷറര്‍ പി.പി ചെറിയാന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബഷീര്‍ അമ്പലായി,  പി .എം .എഫ് ഒമാൻ പ്രസിഡന്റ്‌ എസ്സ് .ഏൻ. ശ്രീലാൽ പ്രവാസി മലയാളി ഫെഡറേഷൻ (സൗദി ) പ്രതിനിധി പ്രദീപ് ജോസഫ് ടങ്ങിയവര്‍ അറിയിച്ചു.