Breaking News

Trending right now:
Description
 
Jul 17, 2014

മെക്‌സിക്കോയില്‍ തടിയന്മാരും തടിച്ചികളും വര്‍ധിച്ചു; പ്രമേഹരോഗികളും കൂടുതല്‍

image മെക്‌സിക്കോയില്‍ തടിയന്മാരുടെയും തടിച്ചികളുടെയും എണ്ണം വര്‍ധിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമാകുന്നതും സര്‍ക്കാരിനെ ഇരുത്തിചിന്തിപ്പിച്ചുതുടങ്ങി. പരിഹാരത്തിനായി പല മാര്‍ഗങ്ങളും ആരോഗ്യവിഭാഗം നടപ്പാക്കിതുടങ്ങിയിട്ടുണ്ട്‌. ശീതളപാനിയങ്ങളും സ്‌നാക്‌സും വേണ്ടുവോളം അകത്താക്കുന്നവരാണ്‌ ഇത്തരക്കാരില്‍ ഏറെയും. രാജ്യത്ത്‌ മുതിര്‍ന്നവരില്‍ 70 ശതമാനവും കുട്ടികളില്‍ 30 ശതമാനവും ദുര്‍മേദസുകളുടെ ഇരകളാണ്‌. കലോറികൂടിയ തിന്നും കുടിച്ചും കൊറിച്ചും കഴിയുന്ന ഇവരില്‍ പ്രമേഹരോഗവും വളരെ കൂടുതലാണെന്ന്‌ അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മധുരപാനിയങ്ങള്‍ ലോകത്ത്‌ കഴിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മെക്‌സിക്കോയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഇവ കഴിക്കുന്നതാണ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാണെന്നാണ്‌ വിലയിരുത്തല്‍. ഇത്തരം ഭക്ഷണവസ്‌തുക്കള്‍ നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നികുതി ഏര്‍പ്പെടുത്തിയെങ്കിലും സംഗതി ഫലപ്രദമായില്ല. ഇവരുടെ ഭക്ഷണത്തില്‍ പൊരിച്ച വിഭവങ്ങളും കൂടുതലാണ്‌. ആരോഗ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ വന്‍തുക ചെലവഴിക്കുന്നുണ്ട്‌. 2017-ല്‍ ചികിത്സാരംഗത്തു 1170 കോടി ഡോളര്‍ ചെലവഴിക്കേണ്ടിവരുമെന്നാണ്‌ സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടിയന്തര നടപടിയെന്നോണം കലോറി കൂടുതലുള്ള ഉത്‌പന്നങ്ങളുടെ ടിവി പരസ്യങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തീയറ്ററുകളിലെ പരസ്യങ്ങള്‍ക്കും നിയന്ത്രണമുണ്ട്‌.