Breaking News

Trending right now:
Description
 
Jul 17, 2014

ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ ശനിയാഴ്‌ച കൊടിയേറും

image ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ ജൂലൈ 19ന്‌ കൊടിയേറും. 28നാണ്‌ പ്രധാന തിരുനാള്‍. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30നും 6.30നും 8.30നും 11നും വൈകിട്ട്‌ അഞ്ചിനും കുര്‍ബാന ഉണ്ടായിരിക്കും. 11നുള്ള കുര്‍ബാനയ്‌ക്ക്‌ വിവിധ ബിഷപ്പുമാരാണ്‌ കാര്‍മികത്വം വഹിക്കുന്നത്‌. കുര്‍ബാനയ്‌ക്കൊപ്പം ലദീഞ്ഞും നൊവേനയുമുണ്ടായിരിക്കും. 19ന്‌ 10.45ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റുന്നതോടെ തിരുനാളിന്‌ തുടക്കമാവും. പ്രധാന തിരുനാള്‍ ദിവസമായ 28ന്‌ രാവിലെ അഞ്ചുമുതല്‍ വൈകിട്ടുവരെ തുടര്‍ച്ചയായി കുര്‍ബാന ഉണ്ടായിരിക്കും. 12ന്‌ തിരുനാള്‍ ജപമാല പ്രദക്ഷിണം. തിരുനാള്‍ ദിവസങ്ങളില്‍ സമര്‍പ്പണം, കുമ്പസാരം, തൊട്ടില്‍, വിളക്ക്‌, സാരി എന്നീ നേര്‍ച്ചകള്‍ക്ക്‌ പ്രത്യേക സൗകര്യമുണ്ടായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ തീര്‍ഥാടന കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. വെബ്‌സൈറ്റ്‌ - www.alphonsa.net, www.alphonsa.org