Breaking News

Trending right now:
Description
 
Jul 16, 2014

ഫേയ്‌സ്‌ബുക്കിനെ ബബ്ലൂസ്‌ പൂട്ടിക്കുമോ...?

image



രാപകല്‍ ഫേസ്‌ബുക്കില്‍ അലയുകയാണ്‌ യാതൊരു പ്രയോജനവുമില്ലാതെയെന്നു വീട്ടുകാരെക്കൊണ്ടുപറയിച്ചിരുന്ന കാലം ഒരു നൊസ്റ്റാള്‍ജിയയായി മാറാന്‍ പോകുന്നു. ബബ്ലൂസ്‌ എത്തുകയാണ്‌ പുത്തന്‍ ഓഫറുകളുമായി. അതോടെ ഓര്‍ക്കൂട്ടിനെപ്പോലെ ഫേസ്‌ബുക്കും പൂട്ടിക്കെട്ടുമോയെന്നു കാത്തിരുന്നു കാണാം. 
ബബ്ലൂസില്‍ പോസ്‌റ്റോ ഷെയറോ ചെയ്‌താല്‍ യൂസര്‍ക്കു കൂടി പരസ്യങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയൊരു വിഹിതം നല്‍കുമെന്നാണ്‌ കമ്പനിയുടെ വാഗ്‌ദാനം. 
അരവിന്ദ്‌ ദീക്ഷിത്‌, ജാസണ്‍ സുകാരി എന്നിവരാണ്‌ ബബ്ലൂവ്‌സ്‌ ഡോട്ട്‌.കോം തുടങ്ങിയത്‌. 

സൈറ്റില്‍ പോസ്‌റ്റ്‌ ചെയ്യുന്ന വിഷയത്തിന്‌ അനുസൃതമായി പരസ്യങ്ങളാകും സൈറ്റ്‌ ഉപോക്താക്കളുടെ പേജില്‍ പോസ്‌റ്റു ചെയ്യുക. കൂടുതല്‍ പേര്‍ നിങ്ങളുടെ പോസ്‌റ്റ്‌ കണ്ടാല്‍ വരുമാനം കൂടും. കുറഞ്ഞത്‌ 400 അക്ഷരങ്ങളുടെ പോസ്‌റ്റിംഗുകള്‍ക്കാകം ഇത്തരത്തില്‍ പണം ലഭിക്കുക. ഇപ്പോള്‍ യു എസിലാണ്‌ സൈറ്റിന്‌ വന്‍ ഡിമാന്‍ഡ്‌. എന്തായാലും ബബ്ലൂസ്‌ ഇന്ന്‌ തന്നെ പരീക്ഷിക്കുമല്ലോ...?