Breaking News

Trending right now:
Description
 
Jul 16, 2014

ഉറുദു സാഹിത്യകാരിയും മലയാളിയുമായ സുലേഖ ഹുസൈന്‍ അന്തരിച്ചു

image ഉറുദു ഭാഷയില്‍ 27 നോവലുകളും ഒട്ടേറെ ചെറുകഥകളും എഴുതിയ പ്രമുഖ സാഹിത്യകാരിയും മലയാളിയുമായ സുലേഖ ഹുസൈന്‍ (84)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെ രണ്ടിനു കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചി സെന്‍ട്രല്‍ ജുമാമസ്‌ജിദ്‌ കബര്‍സ്ഥാനില്‍ കബറടക്കം നടത്തി. മട്ടാഞ്ചേരിയിലെ കച്ച്‌മേമന്‍ സമുദായത്തില്‍പെട്ട കോറായി കുടുംബത്തില്‍ ഹാജി അഹമ്മദ്‌ സേട്ടിന്റെ മകളായി 1930ലായിരുന്നു സുലേഖയുടെ ജനനം. ഇരുപതാം വയസില്‍ പുറത്തിറങ്ങിയ മേരേ സാമ്‌നേ ആയിരുന്നു ആദ്യകൃതി. 1950ലായിരുന്നു പ്രസിദ്ധീകരിച്ചത്‌. ഈ കൃതി സ്വാതന്ത്ര ഇന്ത്യയിലെ ആദ്യ ഉറുദു നോവലായിട്ടാണ്‌ വിലയിരുത്തുന്നത്‌. ഇതു പിന്നീട്‌ ഹിന്ദിയില്‍ സിനിമയായി. ഉത്തരേന്ത്യയിലും പാക്കിസ്ഥാനിലും വലിയ വായനാസമൂഹം ഇവര്‍ക്കുണ്ടായിരുന്നു. അറുപതാം വയസിലാണ്‌ എഴുത്ത്‌ നിര്‍ത്തിയത്‌. പരേതയായ ഹുസൈന്‍ സേട്ടാണ്‌ ഭര്‍ത്താവ്‌. മക്കള്‍-അസീസ്‌ ബായി, പരേതനായ ഫാറൂഖ്‌, ഷമാബായി.