Breaking News

Trending right now:
Description
 
Jul 15, 2014

മരുന്നുകള്‍ക്ക്‌ വില കുറയ്‌ക്കാന്‍ നടപടി; മരുന്ന്‌ കമ്പനികള്‍ക്ക്‌ എതിര്‍പ്പ്‌

image നൂറ്റിയെട്ടിനം മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ ദേശീയ ഔഷധ വിലനിര്‍ണയ അഥോറിറ്റി (എന്‍പിപിഎ) തീരുമാനിച്ചതോടെ പ്രമേഹ, ഹൃദ്രോഗ മരുന്നുകള്‍ക്ക്‌ വില കുറയും. വിവിധ മരുന്നുകളുടെ വിലയില്‍ 10 മുതല്‍ 35 ശതമാനംവരെയാണ്‌ വില കുറയുന്നത്‌. പ്രമേഹം, ഹൃദയ രോഗങ്ങളുടെ 50 ഇനം മരുന്നുകളുടെ 108 ഫോര്‍മുലേഷന്‍ പായ്‌ക്കുകളുടെ വിലയുടെ പരിധിയും നിയന്ത്രണവും അഥോറിറ്റി നിശ്ചയിക്കുകയായിരുന്നു. ആവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ ഉള്‍പ്പെടുന്നവയുടെ വില നിര്‍ണയ അധികാരം എന്‍പിപിഎയ്‌ക്കു നല്‍കുന്നതാണ്‌ ഉത്തരവ്‌. അട്രോവസ്‌റ്റാറ്റിന്‍, ഗ്ലൈക്ലോസൈഡ്‌, ഗ്ലിംപറൈഡ്‌, ഹെപാരിന്‍, മെറ്റോലോസോണ്‍ തുടങ്ങിയ മരുന്നുകളും പുതുക്കിയ പട്ടികയില്‍ വരും. ആരോഗ്യ മന്ത്രാലയത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ്‌ അത്യാവശ്യ മരുന്നുകള്‍ക്കു വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. എയ്‌ഡ്‌ഡ്‌ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളും വിലനിയന്ത്രണത്തില്‍ വരും. രാജ്യത്തു വില്‍ക്കുന്ന മരുന്നുകളുടെ 30 ശതമാനം വില നിയന്ത്രണിത്തിനു കീഴില്‍ കൊണ്ടുവരാന്‍ കഴിഞ്ഞവര്‍ഷമാണു സര്‍ക്കാര്‍ തീരുമാനിച്ചത്‌. വില പരിഷ്‌കരണ നടപടിയില്‍ മരുന്നുനിര്‍മാണ കമ്പനികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്‌.