Breaking News

Trending right now:
Description
 
Nov 19, 2012

മരണസമയം മുന്‍കൂട്ടി അറിയാന്‍ പുതിയ ജീന്‍, തീയതി അറിയില്ല

image മരണസമയം മുന്‍കൂട്ടി അറിയാന്‍ കഴിയുമോ? മനുഷ്യനുണ്ടായ കാലം മുതലുള്ള ഈ ചോദ്യത്തിന്‌ പുതിയ ഉത്തരം കണ്ടെത്തിയ സന്തോഷത്തിലാണ്‌ ശാസ്‌ത്രജ്ഞന്മാര്‍. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്ന ജൈവിക ക്ലോക്ക്‌ ഉണ്ടെന്ന്‌ പണ്ടേക്കു പണ്ടേ കണ്ടെത്തിയിരുന്നു. ശൈശവത്തില്‍നിന്നു കൗമാരത്തിലേയ്‌ക്കു കടക്കുന്നതും യൗവനം വിട്ട്‌ വാര്‍ദ്ധക്യത്തിലെത്തുന്നതുമെല്ലാം തീരുമാനിക്കുന്നത്‌ ശരീരത്തിലെ ഈ ക്ലോക്ക്‌ ആണ്‌. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലമാണ്‌ ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന്‌ നമുക്കെല്ലാമറിയാം. 

ഒരാളുടെ മരണത്തിന്റെ സമയം കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്നതാണ്‌ പുതിയ കണ്ടെത്തലിന്റെ പ്രത്യേകത. പ്രത്യേകിച്ച്‌ ഹൃദയാഘാതമോ, സ്‌ട്രോക്കോ വന്ന രോഗികളില്‍. പാര്‍ക്കിന്‍സണ്‍സ്‌, ആല്‍സ്‌ഹൈമേഴ്‌സ്‌ രോഗികളില്‍ നടത്തിയ പഠനമാണ്‌ പുതിയ കണ്ടെത്തലിനു വഴിവച്ചത്‌. 1200 രോഗികളുടെ ഉറക്കരീതികള്‍ പഠിച്ച സംഘം മരണത്തിന്റെ സമയത്തെക്കുറിച്ച്‌ ധാരണയിലെത്തി. ആരോഗ്യമുള്ള 65 വയസിനു മുകളിലുള്ള രോഗികളിലായിരുന്നു പഠനം. 

ജീനുകളുടെ അടിസ്ഥാനമായ അഡിനിന്‍ അല്ലെങ്കില്‍ ഗ്യാണിനു സമീപമായി കാണുന്ന ഘടകമാണ്‌ മരണസമയം നിശ്ചയിക്കുന്നത്‌. രണ്ട്‌ അഡിനിന്‍ ഒന്നിച്ചുവരുന്ന ജനിതകഘടനയുള്ളവരും അഡിനും ഗ്യാണിനും ഒന്നിച്ചുവരുന്നവരിലും മരണം രാവിലെ പതിനൊന്നു മുമ്പായിരിക്കും. എന്നാല്‍ രണ്ട്‌ ഗ്യാണിനുകളാണ്‌ ഒന്നിച്ചുവരുന്നതെങ്കില്‍ വൈകുന്നേരം ആറുമണിയോടെയായിരിക്കും മരണം.