Breaking News

Trending right now:
Description
 
Nov 18, 2012

കോപ്‌ടിക്‌ സഭാതലവന്‍ സ്ഥാനാരോഹണം ചെയ്‌തു

image കയ്‌റോ: ലോകത്തെ പൗരാണിക ക്രൈസ്‌തവ സഭകളില്‍ ഒന്നായ കോപ്‌ടിക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ തലവനായി അലക്‌സാന്ത്രിയായിലെ പോപ്പും വിശുദ്ധ മര്‍ക്കോസിന്റെ സിംഹാസനത്തില്‍ 118-ാമത്തെ പാത്രിയര്‍ക്കീസും എന്ന നാമധേയത്തോടെ ബിഷപ്‌ തേവോദ്രോസ്‌ കയ്‌റോയിലെ സെന്റ്‌ മാര്‍ക്ക്‌സ്‌ കത്തീഡ്രലില്‍ ഇന്നലെ സ്ഥാനാരോഹണം ചെയ്‌തു. സഭയുടെ താത്‌കാലിക തലവന്‍ അബ്ബാ പക്കോമിയോസ്‌ മുഖ്യകാര്‍മികനായിരുന്നു. കോപ്‌ടിക്‌ സഭയുമായി വിശുദ്ധ കുര്‍ബാന സംസര്‍ഗമുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ഇന്റര്‍ ചര്‍ച്ച്‌ റിലേഷന്‍സ്‌ സമിതി പ്രസിഡന്റ്‌ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, സെക്രട്ടറി ഫാ. ഏബ്രഹാം തോമസ്‌, ഫാ. ഡോ. കെ.എം. ജോര്‍ജ്‌, ഡീക്കണ്‍ ജിസ്‌ ജോണ്‍സണ്‍, ജേക്കബ്‌ മാത്യു എന്നിവരടങ്ങുന്ന സംഘം മലങ്കര സഭയെ പ്രതിനിധീകരിച്ചു.