Breaking News

Trending right now:
Description
 
Jul 14, 2014

മന്ത്രി സ്‌മൃതി ഇറാനിക്കെതിരെ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി

image തിരഞ്ഞെടുപ്പു കമ്മീഷന്‌ സത്യവാങ്‌മൂലത്തില്‍ സ്‌മൃതി ഇറാനി തെറ്റായ വിവരം നല്‍കിയെന്നു പരാതി. ഇപ്പോള്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രിയാണ്‌ ഇറാനി. മൂന്നു തിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലങ്ങളില്‍ മൂന്നു തരം വിവരങ്ങളാണു സ്‌മൃതി ഇറാനി നല്‍കിയിരിക്കുന്നത്‌. ഇതുസംബന്ധിച്ച്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ഡല്‍ഹി ഘടകം അധ്യക്ഷ രേണു ഗംഭീറാണു തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയത്‌. 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ബിഎ പഠനം നടത്തിയെന്നാണ്‌ 2004ല്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിച്ചപ്പോള്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറഞ്ഞിരുന്നത്‌. പിന്നീടു 2011-ല്‍ ഗുജറാത്തില്‍ നിന്നു രാജ്യസഭയിലേക്കു മത്സരിച്ചപ്പോള്‍ 1994-ല്‍ ബികോം പഠിച്ചു എന്നായിരുന്നു നല്‍കിയ വിവരം. അമേത്തിയില്‍നിന്നു ലോക്‌സഭയിലേക്ക്‌ മത്സരിച്ചപ്പോഴും ബികോം എന്നാണു വിദ്യാഭ്യാസ യോഗ്യത കാണിച്ചിരുന്നത്‌. സത്യവാങ്‌മൂലത്തില്‍ വ്യാജവിവരം നല്‍കിയതിന്‌ ജനപ്രാതിനിധ്യ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു പരാതി. ഒരാഴ്‌ചയ്‌ക്കകം എഫ്‌ഐആര്‍ രേഖപ്പെടുത്തണം. അതല്ലായെങ്കില്‍ കോടതിയെ സമീപിക്കാനാണ്‌ തന്റെ തീരുമാനമെന്നു രേണു ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.