Breaking News

Trending right now:
Description
 
Jul 13, 2014

സിഡ്‌നി കലോത്സവം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

image ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ്‌ അസോസിയേഷന്‍ ഒരുക്കുന്ന സിഡ്‌നി കലോത്സവത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ മാസം പതിനാറ്‌, പതിനേഴ്‌, ഇരുപത്തിനാല്‌ തീയതികളിലാണ്‌ കലോത്സവം. സിഡ്‌നിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ജനറലിനെ പ്രതിനിധീകരിച്ച്‌ കോണ്‍സുലാര്‍ അരവിന്ദര്‍ എസ്‌. രംഗ മുഖ്യാതിഥിയായിരിക്കും.

കഥ, കവിതാരചന, ഉപന്യാസം, പെന്‍സില്‍ ഡ്രയിംഗ്‌, കളറിംഗ്‌, കവിതാ പാരായണം, ലളിതഗാനം, സമൂഹഗാനം, ഇന്ത്യന്‍ ദേശീയഗാനം, ആക്ഷന്‍ സോങ്‌, മിമിക്രി, മോണോ ആക്ട്‌, പ്രശ്ചന്ന വേഷം, സിനിമാറ്റിക്‌ ഡാന്‍സ്‌, ക്ലാസിക്കല്‍ ഡാന്‍സ്‌, തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്‌.

കലോത്സവത്തോട്‌ അനുബന്ധിച്ച്‌ പതിനാറ്‌, പതിനേഴ്‌ തീയതികളില്‍ കേരള ഭക്ഷ്യമേള സംഘടിപ്പിക്കും. കപ്പയും മീന്‍കറിയും, പുട്ടും കടലയും, ഇടിയപ്പവും മുട്ടക്കറിയും, അപ്പവും സ്റ്റൂവും, ഇഡ്ഡലിയും സാമ്പാറും, ദോശയും ചമ്മന്തിയും ചായയും പരിപ്പുവടയും മുളകുബജി, ചിക്കന്‍ കറി, ബീഫ്‌ കറി, ചിക്കന്‍ ബിരിയാണി, ഊണ്‌ തുടങ്ങിയ വിവിധ വിഭവങ്ങള്‍ ആസ്വദിക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക:

ജസ്റ്റിന്‍ : 0431033212, ക്രിസ്‌ : 0435724370, ഫെയ്‌ന്‍സണ്‍ : 0415526288, ആന്‍ഡേഴ്‌സണ്‍: 0423311015