Breaking News

Trending right now:
Description
 
Jul 12, 2014

സ്വര്‍ണം പവന്‌ 480 രൂപാ കൂടി

image സ്വര്‍ണം പവന്‌ 480 രൂപാ ഒറ്റയടിക്കുകൂടി 21280 രൂപയിലെത്തി. ഗ്രാമിന്‌ 2660 രൂപ. കേന്ദ്രബജറ്റിനു പിറ്റേന്നായിരുന്നു ഈ കുതിച്ചുകയറ്റം. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറയ്‌ക്കുകയും ഇറക്കുമതി നിയന്ത്രണം അയയ്‌ക്കുകയും ചെയ്യുമെന്നു പരക്കെ പ്രതീക്ഷ ഉണ്ടായിരുന്നു.പക്ഷേ, ബജറ്റില്‍ ഇതുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ വില കൂടിയത്‌. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്ന തോതില്‍ തുടരുകയാണ്‌. കഴിഞ്ഞ നാലുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിരക്കാണിത്‌. രൂപയുടെ മൂല്യം കുറയുന്നതും വില വര്‍ധിപ്പിച്ചു. ഓഹരി വിപണിയുടെ താഴ്‌ച, പ്രശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ എന്നിവ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനു പ്രിയം വര്‍ധിപ്പിച്ചു. ആഗോളവിപണിയില്‍ വില ഉയര്‍ന്ന്‌ ഔണ്‍സിന്‌ (31.1 ഗ്രാം) 1337.50 ഡോളറായി.