Breaking News

Trending right now:
Description
 
Jul 11, 2014

മുത്തൂറ്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി സിവില്‍ എഞ്ചിനിയറിംഗ്‌ അസ്സോസിയേഷന്‍ ഉദ്‌ഘാടനം ചെയ്‌തു

image കൊച്ചി: മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സ്‌ സിവില്‍ എഞ്ചിനിയറിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സംയുക്ത സംഘടനയായ സിവില്‍ എഞ്ചിനിയറിംഗ്‌ അസോസിയേഷന്റെ ഉദ്‌ഘാടനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഏലിയാസ്‌ ജോര്‍ജ്‌ ഐഎഎസ്‌ നിര്‍വഹിച്ചു. മുത്തൂറ്റ്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌, മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ വര്‍ഗീസ്‌, പ്രിന്‍സിപ്പല്‍ പുഷ്‌പകുമാര്‍,

മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സ്‌ സിവില്‍ എഞ്ചിനിയറിംഗ്‌ അസോസിയേഷന്റെ ഉദ്‌ഘാടനം കൊച്ചി മെട്രോ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഏലിയാസ്‌ ജോര്‍ജ്‌ ഐഎഎസ്‌ നിര്‍വഹിക്കുന്നു. മുത്തൂറ്റ്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌, മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രിന്‍സിപ്പല്‍ പുഷ്‌പകുമാര്‍, അക്കാദമിക്‌ അഡൈ്വസര്‍ ഡോ. എ സി മത്തായി, മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ വര്‍ഗീസ്‌, സ്റ്റുഡന്റ്‌ പ്രസിഡന്റ്‌ അര്‍ജുന്‍ ശങ്കര്‍, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഹെഡ്‌ പ്രൊഫ. മേരി ലിസി പിഎന്‍ എന്നിവര്‍ സമീപം.

അക്കാദമിക്‌ അഡൈ്വസര്‍ ഡോ. എ സി മത്തായി, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഹെഡ്‌ മേരി ലിസി പിഎന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സിവില്‍ എഞ്ചിനിയറിംഗ്‌ രംഗത്തെ ഏറ്റവും നൂതനമായ കണ്ടെത്തലുകളും ഗവേഷണങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ അസോസിയേഷന്‍ രൂപീകരിച്ചിരിക്കുന്നത്‌. ഈ രംഗത്തെ പ്രൊഫഷണലുകളുമായി വിദ്യാര്‍ത്ഥികള്‍ക്ക്‌ സംവദിക്കാനുള്ള അവസരവും അസോസിയേഷന്‍ ഒരുക്കും.
വിദ്യാര്‍ഥികള്‍ക്കായുള്ള മികച്ച സംരംഭമാണ്‌ സിവില്‍ എഞ്ചിനിയറിംഗ്‌ അസോസിയേഷന്‍ എന്നും ഭാവിയില്‍ അവരെ മികവുള്ളവരാക്കി തീര്‍ക്കുവാന്‍ ഇത്‌ സഹായിക്കുമെന്നും മുത്തുറ്റ്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌ പറഞ്ഞു.

എംജി യൂണിവേഴ്‌സിറ്റിയോട്‌ അഫിലിയേറ്റ്‌ ചെയ്‌ത മുത്തൂറ്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി ആന്റ്‌ സയന്‍സിന്‌ എഐസിടിഇ അംഗീകാരവുമുണ്ട്‌. ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌, കംപ്യൂട്ടര്‍ സയന്‍സ്‌, ഇലക്‌ട്രിക്കല്‍ ആന്റ്‌ ഇലക്‌ട്രോണിക്‌സ്‌, മെക്കാനിക്കല്‍, സിവില്‍ എഞ്ചിനിയറിംഗ്‌ എന്നിങ്ങനെ 5 വിഭാഗങ്ങളില്‍ എഞ്ചിനിയറിംഗ്‌ പഠനത്തിന്‌ അവസരമുണ്ട്‌. സെന്‍ട്രല്‍ കംപ്യൂട്ടിംഗ്‌, സെന്‍ട്രല്‍ ലൈബ്രറി, സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ്‌ തുടങ്ങിയ മികച്ച സൗകര്യങ്ങളും കോളേജില്‍ ലഭ്യമാക്കിയിട്ടുണ്ട്‌.