Breaking News

Trending right now:
Description
 
Sep 18, 2012

അനധികൃത കുടിയേറ്റം: റിവര്‍ലാന്‍ഡില്‍ 18 പേര്‍ പിടിയില്‍

image അനധികൃതമായി ഓസ്‌ട്രേലിയയിലെത്തിയ 18 പേരെ സൗത്ത്‌ ഓസ്‌ട്രേലിയന്‍ റിവര്‍ലാന്‍ഡ്‌ ടൗണായ വൈക്കിരിയില്‍ അറസ്‌റ്റിലായി. സണ്‍ലാന്‍ഡ്‌സിലെ ഫാമില്‍ അഡിലെയ്‌ഡില്‍നിന്നുള്ള ഇമിഗ്രേഷന്‍ ആന്‍ഡ്‌ സിറ്റിസണ്‍ഷിപ്പ്‌ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‌ഡിലാണ്‌ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയത്‌. ഇവരില്‍ 17 പേരും ഇന്തോനേഷ്യക്കാരാണ്‌. ഒരാള്‍ മലേഷ്യക്കാരനും. 12 പുരുഷന്മാരും അഞ്ചു സ്‌്‌ത്രീകളും അടങ്ങിയ സംഘമാണ്‌ പിടിയിലായത്‌. ക്ലെയറില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിന്റെ ബാക്കിപത്രമായാണ്‌ ഇവിടെയും റെയ്‌ഡ്‌ നടത്തിയത്‌. അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ ജോലി നല്‌കിയവര്‍ക്ക്‌ രണ്ടുവര്‍ഷം വരെ തടവും 13200 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴയും വിധിക്കും. കമ്പനികളാണെങ്കില്‍ അനധികൃതമായി നിയമിക്കുന്ന ഓരോരുത്തര്‍ക്കും 66000 ഡോളര്‍ വീതം പിഴ ഒടുക്കണം. ആവശ്യമായ രേഖകളുണ്ടോ എന്നറിയാന്‍ വിസ എന്‍റ്റൈറ്റില്‍മെന്റ്‌ വേരിഫിക്കേഷന്‍ ഓണ്‍ലൈന്‍ സര്‍വീസുമായി ബന്ധപ്പെടണമെന്ന്‌ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - 1800 009 623