Breaking News

Trending right now:
Description
 
Jul 08, 2014

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് വടംവലി മത്സരം നടത്തുന്നു

image ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റിന്റെ (മാര്‍ക്ക്) ആഭിമുഖ്യത്തില്‍  ഓണാഘോഷത്തോടനുബന്ധിച്ച് വടംവലി മത്സരം സംഘടിപ്പിക്കുന്നതായി പ്രസിഡന്റ് സണ്ണി കല്ലൂപ്പാറ, സെക്രട്ടറി സിബി ജോസഫ്, ട്രഷറര്‍ സന്തോഷ് മണലില്‍ എന്നിവര്‍ അറിയിച്ചു.
2014 സെപ്റ്റംബര്‍ 13-നു്‌ നടക്കുന്ന വടംവലി മത്സരത്തിന്റെ വിജയത്തിലേക്കായി തോമസ് അലക്സ്, സ്റ്റീഫന്‍ തേവര്‍കാട്ട് എന്നിവര്‍ കോ-ഓര്‍ഡിനേറ്റേഴ്സായി പ്രവര്‍ത്തിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും എവര്‍ റോളിങ് ട്രോഫിയും നല്‍കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  സണ്ണി കല്ലൂപ്പാറ (പ്രസിഡന്റ്): 845-596-0935; സിബി ജോഫഫ് (സെക്രട്ടറി): 816-786-9159; സന്തോഷ് മണലില്‍ (ട്രഷറര്‍): 845-499-1407; തോമസ് അലക്സ് (കോ-ഓര്‍ഡിനേറ്റര്‍): 845-893-4301; സ്റ്റീഫന്‍ തേവര്‍കാട്ട് (കോ-ഓര്‍ഡിനേറ്റര്‍): 845-499-1266.