Breaking News

Trending right now:
Description
 
Jul 07, 2014

അനുസ്മരണ: ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ വൈദികര്‍ക്കും അധ്യാപകര്‍ക്കും മാതൃക

image ആലപ്പുഴ: ആവശ്യക്കാര്‍ക്കു എപ്പോഴും സഹായമെത്തിച്ച, വിനയശീലനായ, പരവികാരം
മാനിച്ച മാതൃകാ വൈദികനും അധ്യാപകനുമായിരുന്നു ഫാ.ഗ്രിഗറി കരിക്കംപള്ളില്‍
എന്ന് അനുസ്മരണ സമ്മേളനത്തില്‍ ഓര്‍മ്മിക്കപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മികച്ച അധ്യാപകനും
സുറിയാനി ഭാഷാ പണ്ഡിതനുമായ ഫാ. ഗ്രിഗറി കരിക്കംപള്ളിലിന്റെ 20-ാം
ചരമവാര്‍ഷികത്തില്‍ അനുസ്മരണം നടത്തുകയായിരുന്നു പങ്കെടുത്തവര്‍.
പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങളും
പാരീഷ് ഹാളില്‍ അനുസ്മരണ സമ്മേളനവും സ്‌നേഹവിരുന്നും നടത്തി.

ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ (1902 - 1994) ചങ്ങനാശേരി എസ്.ബി.കോളജിലെ
സുറിയാനി പ്രൊഫസറും വകുപ്പു തലവനും കേരള സര്‍വകലാശാല സിറിയക് ബോര്‍ഡ്
ഓഫ് സ്റ്റഡീസ് ചെയര്‍മാനുമായിരുന്നു. എസ്.ബി. കോളജിലെ ബര്‍സാറായും ബിഷപ്
മാര്‍ ജയിംസ് കാളാശേരിയുടെ സെക്രട്ടറിയായും ആര്‍ച്ച്ബിഷപ് മാര്‍ മാത്യു
കാവുകാട്ടിന്റെ കുമ്പസാരക്കാരനായും വളരെക്കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഔസേപ്പ് കളീക്കപ്പറമ്പിലിന്റേയും മറിയാമ്മയുടേയും മൂന്നാമത്തെ മകനായി
1902 ഫെബ്രുവരി 22-ന് ജനിച്ച ഫാ. ഗ്രിഗറി കരിക്കംപള്ളില്‍ 1931 ഡിസംബര്‍
19-ന് പൗരോഹിത്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1994 ജൂലൈ അഞ്ചിന്
നിര്യാതനായ ഫാ. ഗ്രിഗറി കരിക്കംപള്ളിലിനെ പച്ച-ചെക്കിടിക്കാട്
ലൂര്‍ദ്മാതാ ദേവാലയത്തിന്റെ സെമിത്തേരി ചാപ്പലില്‍ പ്രത്യേകമായി
തയാറാക്കിയ കല്ലറയിലാണ് സംസ്‌ക്കരിച്ചിട്ടുള്ളത്.

തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ.തോമസ് തെക്കേത്തലയ്ക്കല്‍, ഫാ.ജോബി
കരിക്കംപള്ളില്‍, ഫാ. സിറില്‍ നാല്പതാംകളം, ഫാ. ജിനോ മണ്ണുമഠം, ബ്രദര്‍
ജിനു തെക്കേത്തലയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. കരിക്കംപള്ളില്‍
കുടുംബമാണ് വാര്‍ഷികാനുസ്മരണം സംഘടിപ്പിച്ചത്.