Breaking News

Trending right now:
Description
 
Jul 07, 2014

കെ.സി.എ വാര്‍ഷികം ആഘോഷിച്ചു

image ആലപ്പുഴ: കുട്ടനാട് കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) വാര്‍ഷികവും സെന്റ് തോമസ് ദിനവും സംയുക്തമായി ആഘോഷിച്ചു. സിഎംഐ തിരുവനന്തപുരം പ്രോവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സെബാസ്റ്റ്യന്‍ അട്ടിച്ചിറ സിഎംഐ മുഖ്യാതിഥി ആയിരുന്നു. ദര്‍ശനപുരത്ത് പൊതുസമ്മേളനം ഡയറക്ടര്‍ ഫാ. ജോസഫ് മലയാംപുറം സിഎംഐ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ജോസഫ് കുഞ്ചെറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡോള്‍ഫ് സേവ്യര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് 'ഫാ. തോമസ് മൂര്‍ കരിക്കംപള്ളില്‍ സിഎംഐ മെമ്മോറിയല്‍ അവാര്‍ഡുകള്‍' വിതരണം ചെയ്തു. വിവാഹ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു.